സംഘടന പ്രതിനിധികളുടെ ഒരു യോഗം നാളെ കാലത്ത്‌ 11 .30 നു ഈ കാര്യാലയത്തിൽ വച്ച് നടക്കുന്നതാണെന്നു ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു .

                                    ഒപ്പ് /-
                        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ 
                                    കൊല്ലങ്കോട് 

01/12/18 - School Working day

Sir,
പ്രളയവുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചതിനെത്തുടർന്ന് നഷ്ടപെട്ട പ്രവൃത്തി ദിനങ്ങൾ ക്രമീകരിക്കുന്നതിൻറ്റെ ഭാഗമായി ജില്ലാതല QIP തീരുമാനപ്രകാരം 2018 ഡിസംബർ 1  (ശനിയാഴ്ച്ച ) റവന്യൂ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവൃത്തി ദിവസമാണെന്ന് അറിയിക്കുന്നു .
                                                                                                   AEO Kollengode.

NUMATS SCERT Scholarship Exam Details

NUMATS SCERT Scholarship Exam Dec.1 ന് ശനിയാഴ്ച കൊല്ലങ്കോട് രാജാസിൽ വെച്ച് 10 .മണിക്ക് നടത്തുന്നതാണ് .6 -ആം തരം വിദ്യാർത്ഥികൾക്കുവേണ്ടി നടത്തുന്ന പ്രസ്തുത പരീക്ഷക്ക് ഒരു കുട്ടിക്ക് 50 രൂപ വെച്ച് എൻട്രൻസ് ഫീസും രെജിസ്ട്രേഷൻ സമയത്തു നൽകേണ്ടതാണ്.
59 മാത് പാലക്കാട് റവന്യൂ ജില്ലാ സ്കൂൾ കലോസത്സവം 2018 നവംബർ 28, 29
തിയതികാളിൽ ജി .എം.എം ജി .എച്ച് എസ് എസ് കേന്ദ്രമാക്കി നടത്തുന്നതിലേക്ക് ലോഗോ ക്ഷണിക്കുന്നു.ജെ .പി.ജി.ഫോർമാറ്റിൽ തയ്യാറാക്കിയ ലോഗോ ddepkd@gmail.com എന്ന വിലാസത്തിൽ 20/ 11/ 2018 ന് 5 മണിക്ക് മുമ്പായി അയച്ചുതരേണ്ടതാണ്.

എഇഒ കൊല്ലങ്കോട്

സ്റ്റുഡൻറ്സ് സേവിങ് scheam സ്കൂളുകൾക്ക് ടാർജെറ്റ് ഉത്തരവാക്കുന്നത്

പാലക്കാട് റെവന്യൂ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2018 നവംബർ 17 ശനിയാഴ്ച  പ്രവൃത്തി ദിനമായിരിക്കുമെന്നു ക്യു ഐ പി യോഗം തീരുമാനപ്രകാരം വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു .
സോഷ്യല്‍ സയന്‍സ് മേളയോടനുബന്ധിച്ചുള്ള  അറ്റ്‌ലസ് നിര്‍മ്മാണം,പ്രാദേശിക ചരിത്രരചന എന്നിവയുടെ ജില്ലാതല മത്സരം നാളെ 08/11/2018 ന് എ എസ് എം എച്ച് എസ് ആലത്തൂരില്‍ രാവിലെ 10 മണിക്ക് നടക്കുന്നതാണ്
                                                                         എ ഇ ഒ 
                                                                        കൊല്ലങ്കോട്


പാഠ്യനുബന്ധ കമ്മിറ്റിയുടെ ഒരു മീറ്റിംഗ് GHS തിരുവഴിയാട് സ്കൂളിൽ വച്ച് 
07 .11 .2018ന് (ബുധനാഴ്ച്ച് ) കാലത്ത് 11  നടത്തുന്നു .ബന്ധപ്പെട്ട കമ്മിറ്റി അംഗങ്ങൾ നിർബന്ധമായും പങ്കെടുക്കെണ്ടതാണ് .
വിജയശ്രീ പരീക്ഷയുടെ ചോദ്യപേപ്പർ വന്നിട്ടുണ്ട് .ബന്ധപ്പെട്ട പ്രധാനാധ്യാപകർ 05 .11 .2018 ന് രാവിലെ 10 മണിക്ക് ഈ കാര്യാലയത്തിൽ നിന്ന് കൈപ്പറ്റേണ്ടതാണ് .
2018 ഒക്ടോബർ 27 (ശനിയാഴ്ച്ച ) പ്രവർത്തിദിനം

                                                                                                        എഇഒ

                                                                                                       കൊല്ലങ്കോട് 
HM- കോൺഫറൻസ്  

                 ഉപജില്ലയിലെ LP/UP/HS പ്രധാനാധ്യാപകരുടെ ഒരു യോഗം 27.10.18 ന് രാവിലെ 10 .00 am ന് എ ഇ ഒ ഓഫീസ് ഹാളിൽ വെച്ച് കൂടുന്നു . എല്ലാ പ്രധാനാധ്യാ പകരും  കൃത്യസമയത്ത്  എത്തിച്ചേരേണ്ടതാണ് .


 അജണ്ട.                                                                                                       AEO Kollengode

1.DPI  Video conference നിർദേശങ്ങൾ

2. NOV.1 കേരള പിറവി

3 .ശാസ്ത രംഗം

4 .മറ്റു കരവിരുതുകൾ  

SUB DISTRICT-SCIENCE FAIR -2018-19 -RESULT

വിദ്യാരംഗം ഉപജില്ലാ ശില്പശാല (UP, HS വിഭാഗം)- 26. 10. 2018 വെള്ളി, DMSBS കാക്കയൂർ.

ഇനങ്ങൾ:

കഥാരചന
കവിതാ രചന
ചിത്രരചന (ജലച്ചായം )
അഭിനയം
നാടൻപാട്ട്
കാവ്യാലാപനം
പുസ്തകാസ്വാദനം

   UP, HS വിഭാഗങ്ങളിൽ നിന്നും ഒരിനത്തിൽ 2 വീതം വിദ്യാർഥികൾക്ക് പങ്കെടുക്കാം.

      രജിസ്ട്രേഷൻ അന്നേ ദിവസം 9AM - മുതൽ 9.45 AM - വരെ.

ph: 9495250841
22/10/2018, 2:58 pm - Kannankutty: അധ്യാപകർക്ക് ശില്പശാലയോടനുബന്ധിച്ച് 
കഥാരചന (വിഷയം: വൈകിയെത്തുന്ന കുട്ടി)
കവിതാ രചന (പിൻ ബെഞ്ചിലെ മൗനം)
ബാലസാഹിത്യം (വിഷയം ഏതുമാകാം.) എന്നീ സാഹിത്യ ഇനങ്ങളിലും
ലളിതഗാനം, പദ്യം ചൊല്ലൽ, കഥാകഥനം എന്നീ ഇനങ്ങളിലും മത്സരമുണ്ടാകും.


    സാഹിത്യരചനകൾ ഈ മാസം 23 നു മുമ്പ് ലഭിക്കണം.


സ്പോർട്സ് :  വന്യു ജില്ലതലത്തിൽ  പങ്കെടുക്കുന്ന കുട്ടികളുടെ വിവരങ്ങൾ ഇമെയിൽ ചെയ്തിട്ടുണ്ട് .
GOVT /AIDED/ UNAIDED - LP/UP പാഠ്യനുബന്ധ സമിതി ടീച്ചേഴ്‌സ് വിഹിതം (DAILY WAGES സഹിതം ) 
250 /-രൂപ പിരിച്ചെടുത്ത  തുക 20 .10 .2018 ന് തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ' ഡി' സെക്ഷനിൽ അടയ്‌ക്കേണ്ടതാണ് .

                               ഒപ്പ് /-
                                 ഉപജില്ല വിദ്യാഭ്യാസ ഓഫീസർ 
                        കൊല്ലങ്കോട്

VERY URGENT - NOON MEAL - HEALTH DATA

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് HEALTH DATA QUARTER I&II  സമർപ്പിക്കാത്തവർ 17 / 10/2018 ന് 5 .0 0  മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.

                                                                                                               Sd/
                                                                                                   NoonMeal Officer
                                                                                           Assistant Eudcational Office
                                                                                                            Kollengode.

Sub District Sathrolsavam



സബ്ബ് ജില്ലാ തല ശാസ്ത്രോത്സവം (ശാസ്ത്ര, ഗണിത ശാസ്ത്ര , സാമൂഹ്യ ശാസ്ത്ര, പ്രവർത്തി പരിചയ മേള) 23/10/18 ന്  കൊടുവായൂർ ഹൈസ്കൂളിൽ വെച്ച് നടത്തുന്നു . ആയതിന്റെ SCHOOL ENTRY 16/10/18 ചൊവ്വാഴ്ച  4 .0 0  PM ന് മുൻപ് എല്ലാ സ്കൂൾകാരും ചെയ്യണ്ടതാണ് . ഈ വിവരം ഹയർ സെക്കന്ഡറിയിലും അറിയിക്കേണ്ടതാണ്.

3/10/18 ന്  കൊല്ലങ്കോട്‌ എ.ഇ.ഓഫീസിൽകൂടിയ   സംഘടനാ  പ്രതിനിധിയോഗ തീരുമാനങ്ങൾ

1. ആർഭാടം കുറച്ച് മേളകൾ നടത്താൻ തുരുമാനിച്ചു .
2. സ്റ്റേജ് , ഉദ്‌ഘാടന ,സമാപന സമ്മേളനങ്ങൾ ,നോട്ടീസ് ,ബാനർ ,ബാഡ്ജ്  ആർച്ച്  എന്നിവ ഒഴിവാക്കാൻ തീരുമാനിച്ചു.

3 .മേളകൾ - വേദിയും തിയതിയും

a.ശാസ്ത്രമേള -GHSS Koduvayur - 23/10/2018.

b .സ്പോർട്സ്‌ -GBHSS Nemmara -16/10/2018.

c.കലോത്സവം -VMHSS Pallassena- 02/11/2018 if need   3/11/2018

4  മേളകളുടെ വിഹിതം

.ശാസ്ത്രമേള- 75000


സ്പോർട്സ്‌ ,ഗെയിംസ് ഉൾപ്പടെ 75000


 കലോത്സവം -1,50,000

October-15 നകം ടീച്ചേർസ വിഹിതം Rs.250/- ഉം,9,10 ക്‌ളാസ് വിഹിതം 20 ,+1,+2

25 എന്നിവ collect  ചെയ്യുവാൻ തീരുമാനിച്ചു .

TEXT BOOK VOLUME - II

TEXT BOOK VOLUME II  ലഭിച്ചത് സംബന്ധിച്ച വിവരങ്ങൾ TEXT BOOK SITE ൽ UPLOAD ചെയ്യാത്തവർ ഉടൻ തന്നെ ചെയ്യേണ്ടതാണ്.


                                                                            ASSISTANT EDUCATIONAL OFFICER
                                                                                                 KOLLENGODE

ഉപജില്ലാ തല വിദ്യാഭ്യാസ സമിതി യോഗം സമയ മാറ്റം സംബന്ധിച്ച്





ഉപജില്ലാ തല വിദ്യാഭ്യാസ സമിതി യോഗം 
14 .09 .2018 ന്  ഉച്ചയ്ക്ക് 
2 മണിക്ക് BRC (നെമ്മാറ ) ഹാളിൽ  വച്ച് നടത്തുന്നു .എല്ലാ ഹൈസ്കൂൾ പ്രധാനാധ്യാപകരും PTA പ്രസിഡന്റുമാരും വിജയശ്രീ കോർഡിനേറ്റര്മാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ് .
Sd/-
AEO Kollengode

NOON MEAL NEW SOFTWARE TRAINING PROGRAMME

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്,

10 തിയ്യതി നടത്താൻ തീരുമാനിച്ചിരുന്ന ഉച്ചഭക്ഷണ പദ്ധതിയുടെ സോഫ്റ്റ്‌വെയർ പരിശീലന പരിപാടി 11 തിയ്യതി കാലത്തു 10 മണിക്ക് നെമ്മാറ BRC ഹാളിൽ വെച്ച് നടത്തുന്നതാണ് . ഉച്ചഭക്ഷണ പദ്ധതിയിലുൾപ്പെട്ട എല്ലാ LP,UP,HS,MGLC Special School പ്രധാനാധ്യാപകർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്  . കമ്പ്യൂട്ടർ പരിചയമില്ലാത്തവർ മാത്രം കമ്പ്യൂട്ടർ പരിചയമുള്ള ഒരു അധ്യാപകനെ കൂടെ കൂട്ടാവുന്നതാണ്.താഴെ കൊടുത്തിരിക്കുന്ന School Information ഫോമുകൾ പൂരിപ്പിച്ചു കൈവശം വയ്ക്കുന്നത് ഉചിതമായിരിക്കും .



Proforma

Gain PF Details

Govt .LP/UP പ്രധാനാധ്യാപികയുടെ ശ്രദ്ധയ്ക്ക് as on 1.9.18 വരെയുളള LPSA /UPSA (mal /tamil ) വിവരങ്ങൾ 2 കോപ്പി വീതം തയ്യാറാക്കി 07.09.2018 നുള്ളിൽ ഈ  ഓഫീസിൽ നൽകേണ്ടതും ഒഴവില്ലെങ്കിൽ Nil Report സമർപ്പിക്കേണ്ടതും കാലതാമസം ഒഴിവിക്കാൻ പ്രധാനധ്യാപകർ പ്രേത്യകം ശ്രദ്ധിക്കേണ്ടതാണെന്ന് അറിയി ക്കുന്നു

                                                                                              Sd/-

                                                                                  AEO Kollengode.



Letter

പ്രധാനധ്യാപകയോഗം



05.09.2018 ബുധനാഴ്ച്ച രാവിലെ 10.00 മണിക്ക് നെമ്മാറ BRC യിൽ വെച്ച് ഉപ ജില്ലയിലെ LP/UP/HS പ്രധാനാധ്യാപകരുടെ യോഗം ചേരുന്നു. അധ്യാപകദിനമായതിനാൽ എല്ലാ പ്രധാനധ്യാപകരും  പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

നോട്ടീസ്
പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക്
ഓണം സ്പെഷ്യൽ അരി വിതരണം ഓണത്തിനുമുമ്പ് തന്നെ വിതരണം നടത്തേണ്ടതാണ് . ആ വിവരം ഈ ഓഫീസിൽ അറിയിക്കേണ്ടതാണ് .



                                                                                                             AEO Kollengode

Noon meal very Urgent

2018 -19 വർഷത്തെ ഉച്ചഭക്ഷണത്തിനായി അനുവദിച്ച ആദ്യ ഗഡു തുക പരിശോധിക്കുന്നതിനായി എല്ലാ പ്രധാനാധ്യാപകർ/ നൂൺമീൽ ചാർജ് അധ്യാപകൻ ബാങ്ക് പാസ്ബുക്ക് / സ്റ്റേറ്റ്മെന്റ് , അക്കൗണ്ട് ബുക്ക് സഹിതം August 13,14 തിയ്യതിയിൽ AEO Office ൽ  ഹാജരായി തുക പരിശോധിക്കേണ്ടതാകുന്നു , പിന്നീട് തുക ലഭിച്ചില്ല എന്ന പരാതി പരിഗണിക്കുന്നതല്ല. ഇത് അടിയന്തിര പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്.


                                                                                        ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                                                           കൊല്ലങ്ങോട്


                                                                                                    

കൊല്ലങ്കോട് ഉപജില്ലാ തല ഗണിത ക്വിസ് -2018 -19


കൊല്ലങ്കോട് ഉപജില്ലാ തല ഗണിത ക്വിസ് -2018 -19 ഓഗസ്റ്റ് 17 ന് വെള്ളിയാഴ്ച്ച ബി എസ് എസ് എച്ച് എസ് എസ് കൊല്ലങ്കോട് വച്ച് നടത്തുന്നു .എച്ച് എസ് /  എച്ച് എസ് എസ് രാവിലെ 9 .30 നും എൽപി /യുപി 11 .30 നും നടക്കുന്നു .
എല്ലാ പ്രധാനാധ്യാപകരും സ്കൂൾ തല ഗണിത ക്വിസിൽ വിജയിച്ച കുട്ടികളെ സബ്ജില്ലാ മത്സരത്തിൽ പങ്കെടുപ്പിക്കേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് സബ് ജില്ലാ ഗണിത ക്ലബ് സെക്രട്ടറി മുരളീകൃഷ്ണൻ മാസ്റ്ററുമായി ബന്ധപ്പെടുക .

മൊബൈൽ നം : 9388860404 

അറിയിപ്പ്


             കൊല്ലങ്കോട് ഉപജില്ലാ ശാസ്ത്ര ,സാമൂഹ്യശാസ്ത്ര ,ഗണിത ശാസ്ത്ര ,പ്രവർത്തി പരിചയ ,IT മേള - യുടെ സ്വാഗത സംഘ രൂപീകരണ യോഗം 14 .08 .2018 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് GHS കൊടുവായൂർ വെച്ച് നടക്കുന്നു.
എല്ലാ പ്രധാനധ്യാപകരും ശാസ്ത്ര,സാമൂഹ്യശാസ്ത്ര ,ഗണിതശാസ്ത്ര,പ്രവർത്തിപരിചയ,IT  കൺവീനർമാരും യോഗത്തിന് എത്തിച്ചേരേണ്ടതാണ് .

SCIENCE SEMINAR INFORMATION

കൊല്ലങ്കോട് ഉപജില്ലാ തല സയൻസ് സെമിനാർ  മത്സരം , 08.08.2018 ബുധനാഴ്ചയിലേക്ക്  മാറ്റി വെച്ചിരിക്കുന്നു . സ്ഥലം സമയം എന്നിവയിൽ മാറ്റമില്ല.

വിദ്യാരംഗം കലാ സാഹിത്യവേദി (പൊതുവിദ്യാഭ്യാസ വകുപ്പ്) കൊല്ലങ്കോട് ഉപജില്ലാ , പാലക്കാട് ജില്ല .

വിദ്യാരംഗം ഉപജില്ലാ സ്കൂൾ കോ-ഓർഡിനേറ്റർ മാരുടെ  ഒരു യോഗം 2018  ജൂലൈ 31 ന് ചൊവ്വാഴ്ച കാലത്തു 10 .30 ന് എ ഇ ഒ  ഓഫീസ് ഹാളിൽ ചേരുന്നു. LP/UP/HS വിഭാഗങ്ങളിലെ എല്ലാ സ്കൂൾ കോ-ഓർഡിനേറ്റർ മാരും യോഗത്തിൽ പങ്കെടുക്കേണ്ടതാണ്.
അജണ്ട
 മൊഡ്യൂൾ പരിചയപ്പെടൽ
സർഗോത്സവം പ്രവത്തന കലണ്ടർ

NB:- രെജിസ്‌ട്രേഷൻ ഫീസ് അന്നേ ദിവസം സ്വീകരിക്കുന്നതാണ്

(LP 100- രൂപ , UP-200-രൂപ, HS-300-രൂപ .


                                                                                               എന്ന്
                                                                                         കൺവീനർ
                                                               വിദ്യാരംഗം കലാ സാഹിത്യവേദി
                                                                                          കൊല്ലങ്കോട്

കൊല്ലങ്ങോട് ഉപജില്ലാ സയൻസ് ക്ലബ് അസോസിയേഷൻ

ശാസ്ത്രവർഷാചരണത്തിന്റെ ഭാഗമായി 30.07.2017 ന്  (തിങ്കൾ ) 11 AM ന്  കൊല്ലങ്ങോട്  ഉപജില്ലയിലെ LP, UP ക്ലാസ്സുകളിലെ സയൻസ് ക്ലബ് കൺവീനർമാരുടെ ഒരു യോഗം നെമ്മാറ BRC യിൽ വെച്ച് കൂടുന്നു. എല്ലാ സയൻസ് ക്ലബ് കൺവീനർമാരും പങ്കെടുക്കുക .
അറിയിപ്പ് 

കൊല്ലങ്കോട് ഉപജില്ലാ കായിക മേള നടത്തിപ്പുമായി ബന്ധപ്പെട്ട സ്വാഗത സംഘ രൂപീകരണ യോഗം ജൂലൈ 31 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് നെമ്മാറ ജി  എച്ച് എസ് എസ് ൽ (ബോയ്‌സ് ) വച്ച് നടക്കുന്നു .പ്രസ്തുത യോഗത്തിലേക്ക് സബ് ജില്ലയിലെ കായികാധ്യാപകരും പ്രിൻസിപ്പാൾ / ഹെഡ്മാസ്റ്റർ മാരും എത്തിച്ചേരണമെന്ന് അറിയിക്കുന്നു .

HM CONFERENCE

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് 

 ഉപജില്ലയിലെ LP/UP/Govt/Aided പ്രധാനാധ്യാപകരുടെ ഒരു യോഗം 17/07/2018 10.30 നു AEO ഓഫീസിൽ കൂടുന്നു. എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കുക.

അജണ്ട
    1 ). Staff Fixation  ഓർഡർ
    2 ). അക്കാദമിക് കാര്യങ്ങൾ
    3 ). മറ്റുള്ളവ.


IEDSS സ്റ്റുഡന്റസ് ഡീറ്റെയിൽസ് -2017 -18 :- 

എല്ലാ സ്കൂൾ പ്രധാനാധ്യാപകരും
(ഗവ :/ എയ്ഡഡ് ) പ്രൊഫോർമ 3 ,4 ഇന്നു വൈകുന്നേരം 5 മണിക്ക് മുമ്പായി ഇമെയിൽ ചെയ്യേണ്ടതാണ് .പ്രൊഫോർമ ഇമെയിൽ ചെയ്തിട്ടുണ്ട് .
11 .07 .2018 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗം കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യസ ഓഫിസിൽ വച്ച് നടക്കുന്നു .എല്ലാ അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
അംഗീകൃത അധ്യാപക സംഘടനാ പ്രതിനിധികളുടെ ഒരു യോഗം 05 .07 .2018 നു വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യസ ഓഫീസിൽ വച്ച് കൂടുന്നു .എല്ലാ അംഗങ്ങളും കൃത്യ സമയത്തു എത്തിച്ചേരണമെന്ന് എഇഒ അറിയിച്ചു .

അജണ്ട : മേളകൾ

2018-19 അധ്യയന വർഷത്തെ സംസ്കൃത കൗൺസിൽ രൂപീകരണവും ഭാരവാഹികളെ തിരഞ്ഞെടുക്കലും സംബന്ധിച്ച്

2018-19 അധ്യയന വർഷത്തെ സംസ്കൃത കൗൺസിൽ രൂപീകരണവും ഭാരവാഹികളെ തിരഞ്ഞെടുക്കലും സംബന്ധിച്ച് ഒരു യോഗം 
26 .06 .2018 നു(നാളെ) ഉച്ചയ്ക്ക് 2 മണിക്ക് പാലക്കാട് ബിഗ് ബസാർ  ഹൈസ്കൂളിൽ വച്ച് 
നടക്കുന്നു .പ്രധാനാധ്യാപകർ താങ്കളുടെ വിദ്യാലയത്തിലെ സംസ്‌കൃത അധ്യാപകരെ 
ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ നിർദേശം നൽകേണ്ടതാണ്  .

2018-19 വർഷത്തെ OEC വിഭാഗം കുട്ടികൾക്കുള്ള ലംപ്സം ഗ്രാന്റ് സംബന്ധിച്ച്:-


30 .06 .2018 വരെ ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കണം .കുട്ടികളുടെ പേര് ,ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട്,പഠിക്കുന്ന ക്ലാസ് തുടങ്ങിയ പ്രധാന വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതാണ് .

ഉപജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ  ജനറൽ ബോഡി യോഗം ജൂൺ 22ന് വെള്ളിഴായ്ച 10 മണിക്ക് ഓഫീസ് ഹാളിൽ ചേരുന്നു. LP ,UP, HS വിഭാഗങ്ങളിലെ സ്കൂൾ കോ-ഓർഡിനേറ്റർമാർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. വിദ്യാരംഗം പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ (മൊഴി) പ്രകാശനവും യോഗത്തിൽ നിർവ്വഹിക്കും.


09.06.2018 ലെ കെ 2 /10719 / 2018 ഡിഡിഇ നമ്പർ കത്ത് .



മേൽ സൂചിപ്പിച്ചത് പ്രകാരം  ഉപജില്ലാ തല സെക്രട്ടറി തെരെഞ്ഞെടുപ്പ് 2018 -19 (ശാസ്ത്രം,ഗണിതശാസ്ത്രം സാമൂഹ്യശാസ്ത്രം ,പ്രവൃത്തി പരിചയം ) 23 .06 .2018 ന് മുമ്പ് നടത്തി റിപ്പോർട്ട് നൽകേണ്ടതിനാൽ 21 .06 .2018 ന് രാവിലെ 11 മണിക്ക് സ്കൂൾ തല ക്ലബ് പ്രതിനിധികൾ എഇഒ ഓഫീസ് ഹാളിൽ എത്തിച്ചേരേണ്ടതാണ് .

നൂൺമീൽ VERY URGENT



പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് Annual Data Entry Proforma പൂരിപ്പിച്ചത് 20.06.2018 5.00 മണിക്ക് മുൻപാകെ ഈ  ഓഫീസിൽ സമപ്പിക്കേണ്ടതാണ് .  Annual Data Entry Proforma ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു.

Proforma 

ആറാം പ്രവർത്തി ദിനം സംബന്ധിച്ച്

Sixth working day Report 2018-19 Proforma I&II നാളെ ഉച്ചയ്ക്ക്   1   .00 മണിക്ക് മുമ്പായി സമപ്പിക്കേണ്ടതാണ് .


സബ്ജില്ലയിലെ PET അധ്യാപകരുടെ ഒരു യോഗം (ഹൈസ്കൂളുകൾ ഉൾപ്പെടെ ) 07.06 .2018 നു രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യഭ്യാസ ഓഫീസിൽ വച്ച് നടക്കുന്നു .എല്ലാ PET അധ്യാപകരും നിർബണ്ഡമായും പങ്കെടുക്കണം .

അജണ്ട :സബ്ജില്ലാ സ്പോർട്സ് സെക്രട്ടറി തിരഞ്ഞെടുപ്പ് 

HM Conference

പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്

ജൂൺ 2 ശനിയാഴ്ച കാലത്ത്  10 മണിക്ക് AEO ഓഫീസിൽ വച്ച് LP,UP,HS പ്രധാനാധ്യാപകരുടെ യോഗം നടക്കുന്നതാണെന്നു AEO അറിയിക്കുന്നു .മിൽമ പ്രതിനിധികൾ യോഗത്തിൽ സംബന്ധിക്കുന്നു .കൃത്യസമയത്തു തന്നെ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.


                                                                            എന്ന് ,
                                                  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                      കൊല്ലങ്കോട് 

Noon Meal Very Urgent

ജൂൺ 2 ശനിയാഴ്ച്ച രാവിലെ 10 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കുന്ന യോഗത്തിൽ പ്രധാനാധ്യാപകർ പങ്കെടുക്കുന്നതോടൊപ്പം ബഹുഃ മുഖ്യമന്ത്രിയുടെ കൈപ്പുസ്തകങ്ങളായ  -"പാഠത്തിനപ്പുറം "(1  മുതൽ 4 വരെയുള്ള കുട്ടികൾക്ക് ),"ജീവിതത്തിനപ്പുറം "(5 മുതൽ 7 വരെയുള്ള കുട്ടികൾക്ക് ) എന്നീ പുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ് .
ഉപജില്ല തല  പ്രവേശനോത്സവം കെഎസ്ബിഎസ്സ് കരിപ്പോട് വെച്ച്‌ നടക്കുന്നു.

Noon Meal Very Urgent

പ്രധാനാധ്യാപകരുടെ  ശ്രദ്ധയ്ക്ക് താഴെ കാണുന്ന എക്സൽ ഷീറ്റ് പരിശോധിച്ചു ഉച്ചഭക്ഷണ പരിപാടിക്ക് ലഭിച്ച അലോട്ട്മെന്റ് ശരിയാണോ എന്ന് ഉറപ്പുവരുത്തുക . വ്യത്യാസം ഉണ്ടെങ്കിൽ നാളെ തന്നെ AEO യിൽ അറിയിക്കുക.
ലിസ്റ്റ് 


പ്രധാനാധ്യാപകരുടെ യോഗം സംബന്ധിച്ച്

       28/05/18 രാവിലെ 10 .30  ന്  YMGHS Kollengode വച്ച്  LP/UP/HS പ്രധാനാധ്യാപകരുടെ ഒരു യോഗം നടത്തുന്നു എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കണം .

അജണ്ട

1. പ്രവേശനോത്സവം
2. 23 .0 5 .2018 ലെ DPI യുടെ Video Conference
3.SSA BPO യുടെ നിർദേശങ്ങൾ -

NB:അടിയന്തര പ്രാധാന്യമുള്ള യോഗം ആയതിനാൽ യോഗത്തിൽ പങ്കെടുക്കാത്തവരോട് വിശദീകരണം രേഖാമൂലം ആവശ്യപ്പെടുന്നതാണ്.


Sd/-

Assistant Educational Officer
Kollengode

LSS-USS Remuneration details ഇമെയിൽ ആയും ഹെഡ്മാസ്റ്റർസ് ഫോറത്തിലും അയച്ചിട്ടുണ്ട് .

സംസ്ഥാന അധ്യാപക അവാർഡ് -2018 -19 :-ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള കത്തിൻറെ നിർദേശങ്ങൾക്കനുസരിച്ച് അദ്ധ്യാപകരെ കണ്ടെത്തുകയും 11 .07 .2018  മുമ്പായി അവാർഡിനുള്ള പ്രൊപ്പോസലുകൾ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .
കത്തും  നിർദേശങ്ങളും 

HM Conferance

പ്രധാനധ്യാപകരുടെ ശ്രദ്ധയ്ക്ക് ,

പ്രധാനാധ്യാപകരുടെ യോഗം 18/05/18 (വെള്ളിയാഴ്ച്ച )ന് രാവിലെ 10 .00 മണിക്ക് എ ഇ ഒ ഓഫീസിൽ നടത്തുന്നു . ഈ യോഗത്തിൽ എല്ലാ പ്രധാനധ്യാപകരും (LP/UP/HS) നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌ .

AGENDA

1). School Uniforms
2). Pravesanolsavam
3). ഉച്ചഭക്ഷണം
4). സൗജന്യ പാഠപുസ്തകം
5). അവധിക്കാല പരിശീലനം
6 ).LSS/USS Result
7). മറ്റ് ഇനങ്ങൾ
                                                                                                                 എന്ന്,
                                                                                       ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ
                                                                                                          കൊല്ലങ്കോട്  

Noon Feeding

APFO, KASEPF Debit Verification 2011 മുതൽ 20.04.2018- ന്  BSSHSS Kollengode ൽ വച്ച് നടക്കുന്നു. ആയതിൽ LP/UP Aided  School ൽ നിന്നും ബന്ധപ്പെട്ട രേഖകൾ പ്രദനാധ്യപകർ കൊണ്ടുവരേണ്ടതാണെന്ന്  അറിയിക്കുന്നു.  2011 മുതൽ Debit Verification കഴിഞ്ഞവർ കൊണ്ടുവരേണ്ടതില്ല.

                                                                             ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ,

                                                                                                       കൊല്ലങ്കോട് .

20/03/2018   കാലത്ത് 11 .30-  ന് എ.ഇ.ഒ . ഓഫീസിൽ വച്ച് ഒരു യോഗം ചേരുന്നുണ്ട് എല്ലാ പ്രദനാധ്യപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

അജണ്ട : മികവുത്സവം

Training for Sampoorna

സമ്പൂർണ സ്‌കൂൾ ഡാറ്റാ ബാങ്കുമായി ബന്ധപ്പെട്ട്  ഗവ/ എയ്ഡഡ് എൽ.പി സ്‌കൂൾ പ്രദനാധ്യപകർക്കുള്ള ട്രെയിനിങ്  09/ 03/2018 -ന്  കാലത്ത് 10  മണിക്ക് ഗവഃ ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ  നെമ്മാറയിൽ  വെച്ച് നടക്കുന്നു. കമ്പ്യൂട്ടർ പരികജ്ഞാന മുള്ള അദ്ധ്യാപകർക്കും യു.പി വിഭാഗം പ്രദനാധ്യപകർക്കും, അദ്ധ്യാപകർക്കും പ്രസ്തുത പരിശീലനത്തിൽ പങ്കെടുക്കാം.

Very Urgent Noon Meal Excess Rice

2018 മാർച്ച് 31 വരെ ആവശ്യമുള്ളതിൽ കൂടുതൽ അരി സ്റ്റോക്കുള്ള പ്രധാനാധ്യാപകർ ആ  വിവരം നൂൺമീൽ ഓഫിസറെ രേഖാമൂലം ഉടൻ അറിയിക്കേണ്ടതാണ്.

HALL TICKET

HALL TICKET ഡൌൺലോഡ് ചെയ്യാൻ പരീക്ഷാഭവന്റെ സൈറ്റിൽ ലോഗിൻ ചെയ്യുക.ക്യാൻഡിഡേറ്റ് രജിസ്റ്റർ ചെയ്യുമ്പോൾ ഉപയോഗിച്ച യൂസർ ഐ ഡി യും പാസ്സ്‌വേർഡുമാണ് ഉപയോഗിക്കേണ്ടത്.ലോഗിൻ ചെയ്യാനോ ഡൌൺലോഡ് ചെയ്യുവാനോ കഴിയാതെ വന്നാൽ താഴെപറയുന്ന പരീക്ഷാഭവന്റെ ഫോൺ നമ്പറിലോ ഇമെയിൽ ഐഡിയിലോ ബന്ധപ്പെടുക
04712-546837,04712-546832,lssusshelpdesk@gamil.com.

LSS -USS Chief , Deputy Chief , Invigilators, CRC Co-ordinaters, BRC Trainers - മാർക്കുള്ള ക്ലാസ്സ്

 DIET നടത്തുന്ന    LSS -USS  Chief , Deputy Chief , Invigilators, CRC  Co-ordinaters, BRC Trainers - മാർക്കുള്ള  ക്ലാസ്സ്  22.02.2018 ന്  ബി ആർ സി കൊല്ലങ്കോടിൽ രാവിലെ 10 .00  മണിക്ക്  നടക്കുന്നതാണ്. ക്ലാസ്സിൽ എല്ലാവരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.  പങ്കെടുക്കാത്തവരുടെ ലിസ്റ്റ് അന്നുതന്നെ ഈ  കാര്യാലയത്തിൽ ഏല്പിക്കേണ്ടതാണ്.                           

വളരെ അടിയന്തിരം

 Govt. സ്ഥാപനങ്ങളിലെ അധ്യാപകേതര ജീവനക്കാരുടെ ( ഒ . എ , എഫ്.ടി.എം, പി.ടി.സി.എം )  വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രഫോർമയിൽ രേഖപ്പെടുത്തി 12.02.2018. ന് 3.00 മണിക്ക് മുമ്പായി ഈ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്.

proforma 


മിനിസ്റ്റീരിയൽ സ്റ്റാഫുകളുടെ വിവരങ്ങൾ നൽകാത്ത Govt / Aided സ്കൂളുകൾ 02.02.2017, 11 മണിക്ക് മുൻപായി  സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം നൽകാത്ത Govt / Aided സ്കൂളുകളുടെ പേരു വിവരങ്ങൾ   ഡി പി ഐ - ക്ക് റിപ്പോർട്ട് നൽകുന്നതാണ് .

Proforma

അക്കാഡമിക മാസ്റ്റർപ്ലാൻ സമർപ്പണം - തിയതി മാറ്റിയത് - സംബന്ധിച്ച്

കൊല്ലങ്കോട് ഉപജില്ലയിലെ USS പരീക്ഷയുമായി ബന്ധപ്പെട്ടു ഒരു പരിശീലനം 31.01.2018 നു രാവിലെ 10 മണി മുതൽ 1 മാണി വരെ നെമ്മാറ BRC യിൽ വെച്ച് നടത്തുന്നു.ഉപജില്ലയിലെ ഏഴാം ക്ലാസ്സിൽ പഠിപ്പിക്കുന്നതും USS പരിശീലനം നൽകുന്നതുമായ 2 അധ്യാപകരെ ഓരോ യുപി ,എച്ച് എസ് വിഭാഗത്തിൽ നിന്നും പരിശീലനത്തിൽ പങ്കെടുക്കുന്നതാണ് .DIET ഫാക്കൽറ്റി രാജേന്ദ്രൻ സർ ക്ലാസ് എടുക്കുന്നതാണ് .


കൊല്ലങ്കോട് ഉപജില്ലയിലെ ഹൈസ്‌കൂൾ വിഭാഗം അക്കാദമിക മാസ്റ്റർ പ്ലാനിന്റെ കരട് ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പാൾ (HSS, VHSE), PTA, SRG convener എന്നിവരുടെ യോഗം 29/01/2018 ന് 2 pm ന് GHSS നെന്മാറയിൽ വച്ച് ചേരുന്നു.

കൊല്ലങ്കോട് ഉപജില്ലയിലെ ഹൈസ്‌കൂൾ വിഭാഗം അക്കാദമിക മാസ്റ്റർ പ്ലാനിന്റെ കരട് ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പാൾ (HSS, VHSE), PTA, SRG convener എന്നിവരുടെ യോഗം 29/01/2018 ന്  2 pm ന് GHSS നെന്മാറയിൽ വച്ച് ചേരുന്നു.



അജണ്ട

1 . അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ കരട്.

2 . പത്താം ക്ലാസ്സിലെ  II  term  പരീക്ഷയുടെ റിവ്യൂ.

3 . വിജയശ്രീ പ്രോഗ്രാമിന്റെ റിപ്പോർട്ട്.

25 -01 -2018 ന് GHS നെമ്മാറയിൽ ഹൈസ്‌കൂൾ വിഭാഗം പ്രധാനാധ്യാപകരുടെ യോഗം BRC - യിൽ HM Training നടക്കുന്നതിനാൽ മാറ്റി വെച്ചിരിക്കുന്നു. ആയതിനാൽ അന്നേ ദിവസം HM Training -ൽ രാവിലെ 10 .00 ന് എല്ലാ ഹൈസ്‌കൂൾ വിഭാഗം പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.


Govt. LPSA/UPSA (മലയാളം, തമിഴ് ) ഒഴിവുവിവരം റിപ്പോർട്ട് ചെയ്യുന്നത്

കൊല്ലങ്കോട് ഉപജില്ലയിലെ ഹൈസ്‌കൂൾ വിഭാഗം അക്കാദമിക മാസ്റ്റർ പ്ലാനിന്റെ കരട് ചർച്ച ചെയ്യുന്നതിനായി പ്രധാനാദ്ധ്യാപകർ, പ്രിൻസിപ്പാൾ (HSS, VHSE), PTA, SRG convener എന്നിവരുടെ യോഗം 25/01/2018 വ്യാഴാഴ്ച്ച 2 pm ന് GHSS നെന്മാറയിൽ വച്ച് ചേരുന്നു.



അജണ്ട

1 . അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ കരട്.

2 . പത്താം ക്ലാസ്സിലെ  II  term  പരീക്ഷയുടെ റിവ്യൂ.

3 . വിജയശ്രീ പ്രോഗ്രാമിന്റെ റിപ്പോർട്ട്.

 

മലബാർ ക്രാഫ്റ്റ് മേള 2018 പ്രദര്ശനം സംബന്ധിച്ച്

Urgent- DETAILS OF SCHOOL BUS,DRIVERS, & CLEANERS

 പ്രൊഫോർമ  ഫിൽചെയ്ത്  22/01/2018 ന്  5 മണിക്ക് മുൻപായി ഈ ഓഫീസിൽ എത്തിക്കേണ്ടതാണ്.

Proforma
അറബിക് അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാ  തല അധ്യാപക സാഹിത്യ മത്സരങ്ങളും സെമിനാറും 23 / 01 / 2018  ചൊവ്വാഴ്ച്ച കാലത്തു 9 മുതൽ 5 വരെ ഭാരത് എൽപി സ്കൂൾ നെല്ലായയിൽ വച്ച് നടക്കുന്നു .അറബി അധ്യാപകർ നിർബന്ധമായും ഈ പരിപാടിയിൽ പങ്കെടുക്കേണ്ടതാണ് .
കുട്ടികളുടെ പത്താമത് ജൈവ വൈവിധ്യ കോൺഗ്രസ് (ഗവണ്മെന്റ് / എയ്ഡഡ് / അൺ എയ്ഡഡ് യു പി / എച്ച് എസ് വിഭാഗം )
1 . 2018 ജനുവരി 19 നകം  സ്കൂൾ തലത്തിൽ യുപി / എച്ച് .എസ് വിഭാഗങ്ങളിൽ പെയിന്ടിങ് ,പ്രോജെക്ട് പ്രേസേന്റ്റേഷൻ ,ക്വിസ് എന്നീ ഇനങ്ങളിൽ മത്സരങ്ങൾ നടത്തണം .
2 .ജില്ലാ തല മത്സരങ്ങൾ 2018 ജനുവരി 28 ന് പാലക്കാട് ബി ഇ എം ഹൈസ്കൂളിൽ വച്ച് നടക്കുന്നതാണ്.
3 .സ്കൂൾ തല വിജയികൾ ജനുവരി 23 നകം ജൈവവൈവിധ്യ ബോർഡിൻറെ 
keralabiodiversity@gmail.com എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
12.01.2018 നു രാവിലെ 10 മണിക്ക് പ്രധാനാധ്യാപകരുടെ മീറ്റിംഗ് എഇഒ  ഓഫീസിൽ വച്ച് നടക്കുന്നു .PEC (Panchayath Education Committy) മീറ്റിംഗിൽ പങ്കെടുക്കുന്ന പ്രധാനാധ്യാപകർ പകരം സീനിയർ അധ്യാപകനെ പങ്കെടുപ്പിക്കേണ്ടതാണ് .
അജണ്ട 
1 .അക്കാദമിക് മാസ്റ്റർ പ്ലാനും  പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റിയും 
2 .പഞ്ചായത്ത് തല ശിൽപശാല -വിദ്യാരംഗം കലാസാഹിത്യം 
നാലാം ക്ളാസിൽ പഠിപ്പിക്കുന്ന ക്ലാസ് ചാർജുള്ള  അധ്യാപകരുടെ ലിസ്റ്റ് ,ഏഴാം ക്ളാസിൽ  സോഷ്യൽ സയൻസ് ,മാത്സ് ,ബേസിക് സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരുടെ ലിസ്റ്റ്.
https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif


പുറത്തെഴുത്ത് കത്ത് നമ്പർ. സി/ 37/2018


പകർപ്പ്ഡെ എല്ലാ ഗവ. എൽ.പി./ യു .പി  പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്ക്   ഡെയ്‌ലി  വേജസ് ഇനത്തിൽ കുടിശ്ശികയുൾപ്പടെ  2018  മാർച്ച് 31 വരെ ആവശ്യമുള്ള തുകയുടെ വിവരം ബന്ധപ്പെട്ട പ്രൊഫോർമയിൽ ഈ  കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.(09.01.2018  നുള്ളിൽ)

പ്രൊഫോർമ 

കൊല്ലങ്കോട് ഉപജില്ലയിലെ വിദ്യാരംഗം സ്കൂൾ കോ -ഓർഡിനേറ്റർമാരുടെ പൊതുയോയാഗം 2018 ജനുവരി 10 ന് കാലത്ത് 11 മണിക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ചേരുന്നു . അജണ്ട : 1.പഞ്ചായത്തുതല സർഗോത്സവം (LP) 2.കുട്ടികളുടെ കഥ,കവിത സമാഹാരം എല്ലാ വിദ്യാരംഗം സ്കൂൾ കോ -ഓർഡിനേറ്റർമാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .


LSS -USS പരീക്ഷ 2017-18:-

സ്കൂൾ ലോഗിൻ ചെയ്യുന്നതിന് സ്കൂൾ കോഡിന് മുമ്പായി 'S' Capital Letter ചേർത്ത് യൂസേർനെയിമും പാസ്സ്വേർഡും കൊടുക്കണം
ഉദാ:- school code 18021 
Login -Username : S18021 
           Password : S18021 

മേൽ പറഞ്ഞതുപോലെ Login ചെയ്‌താൽ Password Reset ചെയ്യുന്ന പേജിൽ പ്രവേശിക്കും.തുടർന്ന് നിലവിലെ Password ഉം പുതിയ Password ഉം നൽകണം.പുതിയ Password ന് കുറഞ്ഞത്‌ 6 ക്യാരക്ടർ എങ്കിലും വേണം.കൂടാതെ Capital Letter (A-Z), Small Letter (a-z), Numbers (0-9), Special
Characters (!,@,#,&,$,*..) ഇവ ഉൾപ്പെട്ടതായിരിക്കണം.

Password reset ചെയ്ത  ശേഷം പുതിയ Password ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.


ഉദാ :-
Step I 
Login -Username : S18021 
            Password : S18021 


Step II 

Current Password : S18021 

New Password     : Gups@18021 (10  ക്യാരക്ടർ )

HM Name             : (Type )

HM                        : (Type )

Confirm Password : Gups@18021 (10  ക്യാരക്ടർ )

Step III (വീണ്ടും ലോഗിൻ ചെയുന്നു )
User Id     : S18021 
Password : Gups@18021


[കുറഞ്ഞത്‌ 6 ക്യാരക്ടർ എങ്കിലും വേണം. 6 ക്യാരക്ടറിൽ കൂടിയാലും പ്രശ്നമില്ല.ക്യാരക്ടറിൽ Capital Letter (A-Z), Small Letter (a-z), Numbers (0-9), SpecialCharacters (!,@,#,&,$,*..) തുടങ്ങിയവ ഉണ്ടായിരിക്കണം.]