കേരള സർക്കാരിന്റെ സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം പദ്ധതി കൊടുവായൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തിലെ സ്കൂളുകളിലെ ഉച്ചഭക്ഷണ പാചകർക്കായി ബോധവൽക്കരണ ക്ലാസ് കൊടുവായൂർ ഗ്രാമ പഞ്ചായത്തിൽ ഓഫീസിൽ വച്ച് 06/03/2017 ന് ഉച്ചക്ക് 2 .00 മണിക്ക് നടക്കുന്നതാണ് . പ്രസ്തുത ക്ലാസ്സിൽ പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെയും ഉച്ചഭക്ഷണ പാചകക്കാരെ നിർബന്ധമായും പങ്കെടുപ്പിക്കുന്നതിനുള്ള നിർദേശം എല്ലാ പ്രധാനാധ്യാപകരും നൽകേണ്ടതാണ്. കൂടാതെ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് വിവരം ഈ കാര്യാലയത്തിൽ നൽകേണ്ടതുമാണ് .
LSS USS Examination 2016-17- Posting orders of Chief, Deputy Chief,Invigilators and teachers for valuation duty has been E-mailed to the concerned Headmasters. Headmasters are directed to check the E- mail promptly and ensure the participation of posted teachers for an orientation course at AEO Kollengode on 25.02.2017 10.30 am ( LSS & Valuation duty), 12 noon(USS)
2016-17 വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ (കണ്ണൂർ) പങ്കെടുത്ത് A/B/C ഗ്രേഡ് കരസ്ഥമാക്കിയിട്ടും നാളിതുവരെ യായി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്ത വിദ്യാർത്ഥികൾ താങ്കളുടെ വിദ്യാലയത്തിൽ ഉള്ളപക്ഷം അവരുടെ പേര് മത്സരഇനം കരസ്ഥമാക്കിയ ഗ്രേഡ് എന്നിവ രേഖപ്പെടുത്തിയ അപേക്ഷ ബന്ധപ്പെട്ട പ്രധാനാധ്യാപകർ /പ്രിൻസിപ്പൽമാർ 18/02 / 17 നു 5 pm ന് മുൻപായി പാലക്കാട് വിദ്യാഭാസ ഉപ ഡയറക്ടറേറ്റ്റിൽ കെ സെക്ഷനിൽ സമർപ്പിക്കേണ്ടതാണ്
LSS USS Examination 2016-17- Chief, Deputy Chief Supdt മാർക്കുള്ള orientation ക്ലാസ് 18/ 02 / 2017 നു രാവിലെ 11 മണിക്ക് PKDUPS കൊല്ലങ്കോട് വച്ച് നടത്തുന്നതാണ് . എല്ലാ Aided /Govt LP/UP പ്രധാനാദ്ധ്യാപകരും പ്രസ്തുത ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ് . നേരത്തേ അറിയിച്ചതു പ്രകാരം ഇൻവിജിലേറ്റർമാർ 18 / 02 / 2017 നു ക്ലാസ്സിൽ പങ്കെടുക്കേണ്ടതില്ല . ഇൻവിജിലേറ്റർമാർക്കുള്ള പരിശീലന വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ് . എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും ക്ലാസ്സിൽ പങ്കെടുക്കേണ്ടതാണ് .
LSS USS Examination 2016-17- Chief, Deputy Chief Supdt, Invigilator മാർക്കുള്ള orientation ക്ലാസ് 18/ 02 / 2017 നു രാവിലെ 11 മണിക്ക് എഇഒ കൊല്ലങ്കോട് വച്ച് നടത്തുന്നതാണ് . എല്ലാ Chief, Deputy Chief Supdt മാരും നിർബന്ധമായും പങ്കെടുക്കേണ്ടതും , ഇൻവിജിലേറ്റർമാരായി നിയമിക്കപ്പെട്ട അദ്ധ്യാപകരെ അതാതു പ്രധാനാദ്ധ്യാപകർ നിർബന്ധമായും പങ്കെടുക്കുന്നതിനായി നിർദ്ദേശം നൽകേണ്ടതുമാണ് . .
കൊല്ലങ്കോട് ഉപജില്ലാ സംസ്കൃത പഠന ക്യാമ്പ് 2017
പൊതുവിദ്യാഭ്യാസവകുപ്പിൻെ നിർദ്ദേശമനുസരിച്ചു നടത്തപെടുന്ന കൊല്ലങ്കോട് ഉപജില്ലാ സംസ്കൃത പഠന ക്യാമ്പ് 2017 ഫെബ്രുവരി 22 ,23 (ബുധൻ , വ്യാഴം ) തിയ്യതികളിയായി നെമ്മാറ GGVHSS വെച്ച് നടത്തുന്നു . UP വിഭാഗത്തിൽ നിന്നും സംസ്കൃതം പഠിക്കുന്ന 5 കുട്ടികളെയും HS വിഭാഗത്തിൽ നിന്ന് 5 കുട്ടികളെയും സംസ്കൃത അധ്യാപകനെ/ അധ്യാപികയെയും പങ്കെടുപ്പിക്കേണ്ടതാണ്.
AEO Kollengode
IEDC സ്കോളർഷിപ്പ് 2016 -17 - നിർദിഷ്ട പ്രൊഫോർമയിൽ 07 .02 .2017 നു സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും ഇനിയും പല സ്കൂളുകളും സമർപ്പിച്ചിട്ടില്ല . ഡിപിഐ ൽ നിന്നും തുടരെ കുട്ടികളുടെ വിവരങ്ങൾ ആവശ്യപ്പെടുന്നതിനാൽ, ഇതിന്റെ പ്രാധാന്യം കണക്കിലെടുത്തു , ഇനിയും കാലതാമസം വരുത്താതെ ഇന്ന് തന്നെ ഇനിയും പൂരിപ്പിച്ച പ്രൊഫോർമ സമർപ്പിക്കാത്ത പ്രധാനാധ്യാപർ സമർപ്പിക്കേണ്ടതാണ് . അല്ലാത്തവരുടെ വിവരങ്ങൾ ഡിപിഐ ലേക്ക് അറിയിക്കുന്നതാണ് .
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാരിന്റെ ഓൺലൈൻ സൈറ്റിൽ സ്കൂളുകളിലെ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ രേഖപെടുത്തുന്നതിനാൽ പല പ്രധാനാധ്യാപകരും ഗുരുതരമായ വീഴ്ച വരുത്തിയതായി അറിയിച്ചിരിക്കുന്നു . ആയതു എല്ലാ ദിവസത്തെയും വിവരങ്ങൾ അന്നേ ദിവസം 2.30 മുൻപായി സൈറ്റിൽ രേഖപ്പെടുത്തേണ്ടതാണ് . മേൽവിഷയം കർശനമായും എല്ലാ പ്രധാനാധ്യാപകരും പാലിക്കേണ്ടതാണ്.
Subscribe to:
Posts (Atom)