2017 -18 അദ്ധ്യയന വർഷത്തേയ്ക്കുള്ള സൗജന്യ യൂണിഫോം വിതരണത്തിനായി GLPS നെമ്മാറയിൽ എത്തിച്ചിട്ടുണ്ട് . എല്ലാ GOVT LP സ്കൂൾ പ്രധാനാധ്യാപകരും 25 .05 .2017 ന് തന്നെ സൗജന്യ യൂണിഫോം GLPS നെമ്മാറ പ്രധാനാധ്യാപകനിൽ നിന്നും കൈപ്പറ്റേണ്ടതാണ് .

മൊബൈൽ നമ്പർ . 9495190381

SIXTH WORKING DAY URGENT & IMPORTANT

ഈ കാര്യാലയത്തിൽ നിന്നുള്ള 20 .05 .2017 തീയ്യതിയിലെ D / 837 / 2017 കത്തിലെ ക്രമ നമ്പർ 7  ൽ "confirm " ചെയ്യേണ്ടതാണ് എന്നത് "update" ചെയ്യേണ്ടതാണ് എന്ന് തിരുത്തി വായിക്കേണ്ടതും അത് പ്രകാരം ചെയ്യേണ്ടതുമാണ് .

SAMPOORNA Help File

2017-18 അദ്ധ്യയന വർഷം ഒന്നാം ക്ലാസ്സിൽ നാളിതുവരെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ആവശ്യപ്പെട്ടിരിക്കുന്നു . ആയതിനാൽ എല്ലാ govt/aided/unaided പ്രധാനാദ്ധ്യാപകരും 2017-18 അദ്ധ്യയന വർഷത്തേക്ക് ഒന്നാം ക്ലാസ്സിലേക്ക് ഇതുവരെ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം IT @school തയ്യാറാക്കിയിട്ടുള്ള ഓൺലൈൻ സോഫ്റ്റ് വെയറിൽ ഇന്ന് 4 മണിക്ക് മുൻപായി എൻട്രി നടത്തുന്നതിനുള്ള അടിയന്തിര നിർദ്ദേശം നൽകുന്നു.


സ്കൂൾ തുറക്കുന്നതിനു മുൻപ്ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് ചെയേണ്ട ശുചികരണ പ്രവർത്തികൾ സംബന്ധിച്ച നിർദേശങ്ങൾ പാലിച്ചു ആയതിൻറെ റിപ്പോർട്ട് 29/ 05 / 2017 മുൻപായി ഈ കാര്യാലയത്തിൽ നൽകേണ്ടതാണ്

ഗവ / എയ്ഡഡ് LP / UP പ്രീ - പ്രൈമറി വിദ്യാലയങ്ങളുടെ വിവരങ്ങൾ - സർക്കാരിലേക്ക് അടിയന്തിരമായി സമർപ്പിക്കേണ്ടതിനാൽ 29 .05 .2017 ന് 5 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .

SIXTH WORKING DAY 2017-18- URGENT AND IMPORTANT INSTRUCTIONS to all Govt/ Aided/ Unaided scholl LP & UP Headmasters.

Letter Page 1        Page 2

എല്ലാ പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കായി ,ഇനിയും പാഠപുസ്തകങ്ങൾ ലഭിക്കാനുണ്ടങ്കിൽ പ്രസ്തുത വിവരം ഇന്ന് തന്നെ പ്രൊഫോർമയിൽ ഈ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ്.കൂടാതെ ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ സ്കൂൾ TEXTBOOK ബുക്ക് സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നിരവധി നിർദേശങ്ങൾ നൽകിയിട്ടും ആയതിൽ വേണ്ടത്ര നടപടി സ്വീകരിക്കുന്നതിൽപ്രധാനാദ്ധ്യാപകരുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായിട്ടുള്ളതായി കാണുന്നു.ആയതിൽ ശ്രദ്ധ ചെലുത്തി അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു ,അല്ലാത്തപക്ഷം മേലാഫീസിൽ നിന്നുള്അച്ചടക്കനടപടിക്ക് വിധേയരാവേണ്ടിവരും എന്നുകൂടി അറിയിക്കുന്നു. എന്ന് എഇഒ കൊല്ലങ്കോട്


MOST URGENT - പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക് ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെ എണ്ണം ടൈറ്റിൽ തിരിച്ചു 23/05/2017 ഉച്ചക്ക് 2.00 മണിക്ക് മുൻപായി ഈ കാര്യാലത്തിൽ എത്തിക്കേണ്ടതാണ്.


അടിയന്തിര ശ്രദ്ധയ്ക്ക് -ലഭിച്ചുകഴിഞ്ഞ പാഠപുസ്തകങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഇന്ന് തന്നെ TEXTBOOK സൈറ്റിൽ അപ്‌ലോഡ് ചെയേണ്ടതാണ് .ഇനിയും പുസ്തകം ലഭിക്കാനുണ്ടങ്കിൽ ആയതിന്റെ വിവരങ്ങൾ പ്രസ്തുത പ്രൊഫോർമയിൽ അടിയന്തിരമായി ഈ കാര്യാലയത്തിൽ എത്തിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു .


എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കായി , ഈഉപജില്ലയിൽ കുടിവെള്ളം ക്ഷാമം നേരിടുകയും ,അതാത് പഞ്ചായത്തു നിന്നും കുടിവെള്ളം വിതരണം ചെയ്യുന്ന വരൾച്ചാ ബാധിത പ്രദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്കായി 2 കിലോഗ്രാം അരിനൽകുന്നതിനുള്ള നിർദേശം ലഭിച്ചിരിക്കുന്നു, ഇങ്ങനെ കുടിവെള്ളം വിതരണം ചെയുന്ന പ്രദേശത്തെ വരൾച്ചബാധിത പ്രദേശമായി കണക്കാക്കി വിദ്യാർത്ഥികൾക്ക് അരി വിതരണം ചെയേണ്ടതാണ്.ഏതെല്ലാം പ്രദേശത്തെ വരൾച്ച ബാധിത മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് സംബന്ധിച്ച ജില്ലാ കളക്ടറേറ്റിൽ നിന്നുള്ള ലിസ്റ്റ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു ,ആയത് പരിശോദിച്ചു വേണ്ട നടപടി അതാത് പ്രധാനാധ്യപകർ സ്വീകരിക്കേണ്ടതാണ് .

അടിയന്തിര ശ്രദ്ധയ്ക്ക് ഈ ഉപജില്ലയിലെ എല്ലാ സൊസൈറ്റി സെക്രട്ടറിമാരുടെയും, പ്രധാനാദ്ധ്യാപകരുടെയും അറിവിലേക്കായി,ഈ ഉപജില്ലയിൽ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങൾ ഇന്നലെ 17 / 05/ 2017 ന് വിദ്യാലയങ്ങളിൽ എത്തിച്ചതായി അറിയിച്ചിരിക്കുന്നു ,ആയത് എത്രയും പെട്ടന്ന് വിദ്യാലയങ്ങളിലേക്ക് വിതരണം നടത്തേണ്ടതും ,ഇനിയും ലഭിക്കാനുണ്ടങ്കിൽ ആയത് അടിയന്തിര ശ്രദ്ധ ചെലുത്തി ഈ കാര്യാലയത്തിൽ അറിയിക്കേണ്ടതാണ്,പുസ്തകം കൈപറ്റുന്നതിനുള്ള നിർദേശം അതാത് സൊസൈറ്റി സെക്രട്ടറിമാർ അവരുടെ കീഴിലുള്ള പ്രധാനാദ്ധ്യാപകരെ അറിയിക്കേണ്ടതാണ്.ലഭിച്ച പാഠപുസ്തകങ്ങൾ ടെക്സ്റ്റ് ബുക്ക് സൈറ്റിൽ (society & school )upload ചെയ്‌തു ആയതിന്റെ കോപ്പിയും ,ഇനിയും ലഭിക്കാനുണ്ടങ്കിൽ പ്രസ്തുത വിവരം ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ 19/ 05/ 2017 ന് നൽകേണ്ടതാണ്

സാനിറ്ററി നാപ്കിൻ

പട്ടികജാതി പട്ടികവർഗ വിദ്യാർത്ഥികളുടെ പേരിനു നേരെ ഹാജർപുസ്തകങ്ങളിൽ ചുവന്ന മഷിയിൽ രേഖപ്പെടുത്തലുകൾ നടത്തുന്നത് ഒഴിവാക്കുന്നത് സംബന്ധിച്ച്.

സ്‌കൂൾ കുട്ടികളെ ഓട്ടോറിക്ഷയിൽ കുത്തി നിറച്ച് കൊണ്ടുപോകുന്നതിനെതിരെ ബാലാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ്

LP / UP / HS GOVT/AIDED/UNAIDED സ്കൂളുകളിലെ പ്രധാനാദ്ധ്യാപകരുടെ ഒരു യോഗം 16 -05 -2017 രാവിലെ 10 .30 ന് നെമ്മാറയിലുള്ള കൊല്ലങ്കോട് BRC Hall ൽ വച്ച് നടത്തുന്നതാണ് . എല്ലാവരും കൃത്യ സമയത്തു തന്നെ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .

അജണ്ട 
1 . പ്രവേശനോത്സവം
2 .സ്കൂൾ maintenance  & ഫിറ്റ്നസ് certificate (Building & സ്കൂൾ വാഹനങ്ങൾ )
3 .പാഠപുസ്തക വിതരണം
4 .യൂണിഫോം വിതരണം
5 .ഉച്ചഭക്ഷണം
6 .പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം - ചോദ്യാവലി പൂരിപ്പിച്ചു  
    നിർബന്ധമായും  അതാതു CRC cordinator മാരെ ഏൽപ്പിക്കേണ്ടതാണ് .
7. മറ്റിനങ്ങൾ 

ഈ ഉപജില്ലയിലെ പട്ടികവർഗ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി നൽകിയ പ്രഭാതഭക്ഷണം പദ്ധതിയുടെ ധനവിനിയോഗപത്രം നാളിതുവരെയും നൽകാത്ത അദ്ധ്യാപകർ 15/05/2017 ന് ഈ കാര്യാലയത്തിൽ എത്തിക്കേണ്ടതാണീ.


എല്ലാ പ്രധാന അദ്ധ്യാപകരുടെയും,സൊസൈറ്റി സെക്രട്ടറിമാരുടെയും അറിവിലേക്ക്,ഇതുവരെ പാഠപുസ്തകങ്ങൾ ലഭിച്ച വിദ്യാലങ്ങളിൽ ഇനിയും ലഭിക്കാനുള്ള പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ DDE യിൽ നിന്നും ആവശ്യ പെട്ടിരിക്കുന്നു .പ്രസ്തുത വിവരം ഇന്ന് വൈകിട്ട്(12 / 05 / 17 ) 5 മണിക്ക് മുൻപായി ഈ കാര്യാലയത്തിലേക്ക് ഇമെയിൽ മുഖേനെ നൽകേണ്ടതാണ്.ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ മാറ്റങ്ങൾ വരുത്തരുത്.ഇതുവരെ പാഠപുസ്തകം ലഭിച്ച എല്ലാവരും(മുൻപ് ഹാർഡ് കോപ്പി നൽകിയവരും) ഈ പ്രൊഫോർമയിൽ നൽകേണ്ടതാണ്. കൂടാതെ ഇതുവരെ പാഠപുസ്തകം ലഭിക്കാത്ത വിദ്യാലയങ്ങളിൽ 15 / 05 / 2017 മുതൽ ഈ ഉപജില്ലയിൽ വിതരണം ചെയ്യുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്,അന്നുമുതൽ പുസ്തകങ്ങൾ ലഭിച്ചുകഴിഞ്ഞാൽ പ്രസ്തുത വിവരം ഈ കാര്യാലയത്തെ എല്ലാ ദിവസവും ഫോൺ മുഖേനെ അറിയിക്കേണ്ടതും,ലഭിച്ച പാഠപുസ്തകങ്ങളുടെ വിവരങ്ങൾ ഇതോടൊപ്പം ഉൾകൊള്ളിക്കുന്ന പ്രൊഫോർമയിൽ നൽകേണ്ടതാണ്.ഈ പ്രൊഫോർമയിൽ മാത്രമേ വിവരങ്ങൾ നൽകാവൂ എന്ന് ഒരിക്കൽ കൂടി അറിയിക്കുന്നു . ​

വിദ്യാർത്ഥികളുടെ കേശ പരിചരണവും സ്‌കൂൾ അച്ചടക്കവും.

അടിയന്തിര ശ്രദ്ധയ്ക്ക് ഈ ഉപജില്ലയിലെ എല്ലാ സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര മീറ്റിംഗ് 10 / 05 / 2017 ന് കാലത്ത് 10 മണിക്ക് കൊല്ലങ്കോട് എഇഒ ഓഫീസിൽ നടക്കുന്നതാണ് .പ്രസ്തുത മീറ്റിംഗിൽ എല്ലാ സൊസൈറ്റി സെക്രട്ടറിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു ,ആയതിൽ ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങളിൽ ENGLISH/URDU/TAMIL/SANSKRIT/ARABIC മീഡിയം പാഠപുസ്തകങ്ങൾ മാറി വന്നിട്ടുണ്ടങ്കിൽ ആയതിന്റെ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ് . അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട വിഷയമായതിനാൽ നിർബന്ധമായും മീറ്റിംഗ്പങ്കെടുക്കണമെന്ന് അറിയിക്കുന്നു .


സ്‌കൂളുകളിലെ പി.ഡി അക്കൗണ്ടിലെ തുക സ്‌കൂൾ വികസന പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുവാനുള്ള നിർദേശങ്ങൾ

ഈ ഉപജില്ലയിൽ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾക്ക് ഗ്യാസ് കണക്ഷൻ വാങ്ങുന്നതിനായി തുക അനുവദിച്ചു നൽകിയിട്ടുണ്ട് .ആയതിന്റെ ലിസ്റ്റ് ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു .പ്രസ്തുത ഉത്തരവിൽ സൂചിപ്പിച്ച പ്രകാരം തുക വിനിയോഗികുകയും ,സമയബന്ധിതമായി ധനവിനിയോഗ പത്രം സമർപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് .

ഈ ഉപജില്ലയിൽ ഉച്ചഭക്ഷണപദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള സ്കൂളുകൾക്ക് 60 കിലോഗ്രാം അരി സൂക്ഷിക്കുന്നതിന് അലൂമിനിയം ബിൻ വാങ്ങുന്നതിനായി തുക അനുവദിച്ചു നൽകിയിട്ടുണ്ട് .ആയതിന്റെ ലിസ്റ്റ് ഇതോടൊപ്പം ഉള്കൊള്ളിക്കുന്നു .ആയത് പരിശോധിച്ചു പ്രധാനാദ്ധ്യാപകർ തുക വിനിയോഗിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ് . എഇഒ കൊല്ലങ്കോട്

അടിയന്തിര ശ്രദ്ധയ്ക്ക് ഈ ഉപജില്ലയിലെ എല്ലാ സൊസൈറ്റി സെക്രട്ടറിമാരുടെയും അടിയന്തിര മീറ്റിംഗ് 10 / 05 / 2017 ന് കാലത്ത് 10 മണിക്ക് കൊല്ലങ്കോട് എഇഒ ഓഫീസിൽ നടക്കുന്നതാണ് .പ്രസ്തുത മീറ്റിംഗിൽ എല്ലാ സൊസൈറ്റി സെക്രട്ടറിമാരും നിർബന്ധമായും പങ്കെടുക്കണമെന്ന് അറിയിക്കുന്നു ,ആയതിൽ ഇതുവരെ ലഭിച്ച പാഠപുസ്തകങ്ങളിൽ ENGLISH/URDU/TAMIL/SANSKRIT/ARABIC മീഡിയം പാഠപുസ്തകങ്ങൾ മാറി വന്നിട്ടുണ്ടങ്കിൽ ആയതിന്റെ വിവരങ്ങൾ കൊണ്ടുവരേണ്ടതാണ് . അടിയന്തിര ശ്രദ്ധ ചെലുത്തേണ്ട വിഷയമായതിനാൽ നിർബന്ധമായും മീറ്റിംഗ്പങ്കെടുക്കണമെന്ന് അറിയിക്കുന്നു .

മെയ് 8 , 9 ,10 തീയ്യതികളിലായി കൊല്ലങ്കോട് പഞ്ചായത്ത് പരിധിയിൽ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ YMGHS കൊല്ലങ്കോട് വച്ച് നടത്തുന്ന വേനൽക്കാല ക്യാമ്പിൽ ( ചക്ക , മാങ്ങ , തേങ്ങ ) TKDUPS പയ്യലൂർ , PKDUPS കൊല്ലങ്കോട് , ALPS നെന്മേനി , BSSHSS കൊല്ലങ്കോട്, YMGHS കൊല്ലങ്കോട് എന്നീ സ്കൂളുകളിലെ UP/ HS/HSS വിഭാഗം കുട്ടികളെ പങ്കെടുപ്പിക്കേണ്ടതാണ്.


                                                                    എഇഒ കൊല്ലങ്കോട് .

ഉച്ചഭക്ഷണ പദ്ധതിയുടെ 2016 -17 ലെ വാർഷിക പരിശോധന 17/ 05/ 17 മുതൽ 20 / 05 / 2017 വരെ ഈ കാര്യാലയത്തിൽ ജില്ലാ നൂൺഫീഡിങ് ഓഫീസറുടെ സാന്നിത്യത്തിൽ നടത്താൻ തീരുമാനിച്ചതായി അറിയിച്ചിരിക്കുന്നു.ആയതിനാൽ എല്ലാ പ്രധാനദ്യാപകരും ഉച്ചഭക്ഷണ പദ്ധതിയുടെ അനുബന്ധ രേഖകൾ സഹിതം ഈ കാര്യാലയത്തിൽ 16 / 05 / 17 ന് 5 മണിക്ക് മുൻപായി എത്തിക്കേണ്ടതാണ് ,കഴിഞ്ഞ കാലഘട്ടത്തിലെ വാർഷിക പരിശോധന റിപ്പോർട്ടുകൂടി ഇതോടൊപ്പം ഉൾക്കൊള്ളിക്കേണ്ടതാണ് എന്ന് കൂടി അറിയിക്കുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കൊല്ലങ്കോട്