ജില്ലാപഞ്ചായത്തിന്റെ 2016 -17 ലെ പട്ടികവർഗവിദ്യാർത്ഥികൾക്കുള്ള പ്രഭാതഭക്ഷണപരിപാടിക്കായി പ്രധാനാധ്യാപകരുടെ അപേക്ഷപ്രകാരം ഈ ഉപജില്ലയിലെ 22 വിദ്യാലയങ്ങൾക്കായി 623520 /-രൂപ ഈ ട്രാസ്‌ഫെർ മുഖേന പ്രസ്തുത വിദ്യാലയങ്ങളിലെ ബാങ്ക് അക്കൗണ്ടിലേക് നിക്ഷേപിച്ചിട്ടുണ്ട്. തുക അനുവദിച്ച ഉത്തരവിന്റെ പകർപ്പ് ഇതോടൊപ്പം ഉൾകൊള്ളിക്കുന്നു.ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലിൽ കരുതൽ ഫയലായി സൂക്ഷിക്കേണ്ടതാണ്.പദ്ധതിക്ക് ചിലവായ തുകയ്ക്ക് ആനുപാതികമായി മാത്രമേ തുക പിൻവലിക്കാവു.

സർക്കാർ സ്കൂളുകളിലെ APL വിഭാഗം ആൺകുട്ടികൾക്കും കൂടി 2016 -17 വർഷത്തേക്ക് സൗജന്യ യൂണിഫോം വിതരണം നടത്തുന്നതിനായി സർക്കാർ സ്കൂളുകളിലെ I മുതൽ VIII വരെ ക്ലാസ്സുകളിലെ APL വിഭാഗം ആൺകുട്ടികളുടെ എണ്ണം ഈ കാര്യാലയത്തിൽ 20 .12 .2016 നു ഉച്ചക്ക് 3 മണിക്ക് മുൻപായി നിശ്ചിത പ്രൊഫോർമയിൽ സമർപ്പിക്കാൻ നിർദ്ദേശിച്ചിരുന്നുവെങ്കിലും നാളിതുവരെ ചില സർക്കാർ സ്കൂൾപ്രധാനാധ്യാപകർ സമർപ്പിച്ചു കാണുന്നില്ല . ആയതു 02 .02 .2017 നു തന്നെ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് . ഇല്ലെങ്കിൽ NIL റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ് .

വിദ്യാരംഗം കലാ സാഹിത്യ വേദി കൊല്ലങ്കോട് ഉപജില്ല കുട്ടികളുടെ രചനകൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിൻറെ ഭാഗമായി രചനകൾ ക്ഷണിക്കുന്നു. (കവിതകൾ) LP/UP/HS വിഭാഗത്തിൽ ഒരു വിദ്യാലയത്തിൽ നിന്നും ഒന്നു വീതം രചനകളാണ് നൽകേണ്ടത്. വിദ്യാർത്ഥികളുടെ ഫോട്ടോ സഹിതം ഫെബ്രുവരി 10 നു മുൻപ് രചനകൾ ഉപ ജില്ലാ കോ- ഓഡിനേറ്റരെ ഏൽപ്പിക്കണം ഫോൺ : 9495250841.


NuMATs സംസ്ഥാനതല aptitude Test 2017 - പ്രധാനാധ്യാപകർ ഇതോടൊപ്പം അറ്റാച്ച് ചെയ്ത ലിസ്റ്റിലെ കുട്ടികൾക്ക് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്തു നൽകുകയും പരീക്ഷയ്ക്കായി അതാതു സെന്ററുകളിൽ ഹാജരാകാൻ നിർദ്ദേശം നൽകുകയും ചെയ്യേണ്ടതാണ് .

List of students                       Hall Ticket

മികച്ച മലയാളം ഭാഷാദ്ധ്യാപകനുള്ള ഇലഞ്ഞിമേൽ കെ പി നായർ സ്മാരക ഭാഷാ പഠന കേന്ദ്രം വക പുരസ്‌കാരം

" ലഹരിവിരുദ്ധ കേരളം "എന്ന ലക്ഷ്യത്തോടെ കെയർ & ഷെയർ ഫൗണ്ടേഷൻ തയ്യാറാക്കിയിരിക്കുന്ന "വഴികാട്ടി " എന്ന ഹ്രസ്വചിത്രം റിപ്പബ്ലിക്ക് ദിനമായ ജനു . 26 നു വിക്‌ടേഴ്‌സ് ചാനൽ വഴി സംപ്രേക്ഷണം ചെയ്യുന്നതാണ് . പ്രസ്തുത ചിത്രം എല്ലാ കുട്ടികളും കാണുന്ന വിധമുള്ള അറിയിപ്പുകൾ / ക്രമീകരണങ്ങൾ പ്രധാനാധ്യാപകർ നടത്തേണ്ടതാണ് .


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കപ്പെട്ട കൈപ്പുസ്തകം , പോസ്റ്റർ , ബ്രോഷർ ബി ആർ സി നെമ്മാറയിൽ എത്തിയിട്ടുണ്ട് . എല്ലാ പ്രധാനാധ്യാപകരും 24 .01 .2017 നകം ഇവ കൈപ്പറ്റേണ്ടതാണ് .


ശുചിത്വ മിഷൻ - വിദ്യാലയങ്ങളിൽ ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് 25 .01 .2017 നു ബുധനാഴ്ച കാലത്തു 10.30 മണിക്ക് നെമ്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തുന്ന പരിശീലനത്തിൽ നെമ്മാറ ബ്ലോക്ക് പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന പല്ലശ്ശന /എലവഞ്ചേരി / നെമ്മാറ/ അയിലൂർ / നെല്ലിയാമ്പതി പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും പ്രധാനാധ്യാപകരും PTA പ്രസിഡന്റ് മാരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .


കുടിവെള്ളം വരും മാസങ്ങളിൽ പ്രശ്നമാകുവാൻ സാധ്യതയുള്ളതിനാൽ പ്രത്യേക അസംബ്ലി വിളിച്ചുകൂട്ടി ഇക്കാര്യത്തിൽ മതിയായ ബോധവൽക്കരണം നടത്തണമെന്നു വിദ്യാഭ്യാസ ഉപഡയറക്ടർ നിർദ്ദേശിച്ചിരിക്കുന്നു . പ്രസ്തുത നിർദ്ദേശം എല്ലാ പ്രധാനാദ്ധ്യാപകരും പാലിക്കേണ്ടതാണ്.


LSS - USS Examination 2016-17- കുട്ടികളുടെ രെജിസ്ട്രേഷൻ പൂർത്തിയാക്കേണ്ട അവസാന തീയ്യതി 31 .01 .2017 വരെ ദീർഘിപ്പിച്ചിരിക്കുന്നു. Candidate list - ന്റെ പ്രധാനാധ്യാപൻ ഒപ്പിട്ട hard കോപ്പി 01 .02 .2017 നു തന്നെ ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ് .


ST BREAKFAST-പ്രഭാതഭക്ഷണപരിപാടി തുടക്കം കുറിച്ച വിദ്യാലയങ്ങളിലെ പ്രധാനാദ്ധ്യാപകർ 21 / 01 / 2016 നുള്ള HM മീറ്റിംഗിന് വരുമ്പോൾ ഓഫീസിൽ മറ്റാവശ്യങ്ങൾക്കായി( SCHOLARSHIP BANK ACCOUNT)ഉപയോഗിക്കുന്ന ബാങ്ക് പാസ്സ്‌ബുക്കിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.

അടിയന്തിരം - പ്രീ - മെട്രിക് സ്കോളർഷിപ്‌ (മൈനോറിറ്റി കമ്മ്യൂണിറ്റീസ് ) 2016 -17 അപേക്ഷകൾ ഇനിയും വെരിഫിക്കേഷൻ നടത്താത്ത പ്രധാനാദ്ധ്യാപകർ 21 .01 .2017 നു തന്നെ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ് . അല്ലാത്തപക്ഷം കുട്ടികൾക്ക് സ്കോളർഷിപ് ലഭ്യമാകാതെ വന്നാൽ അതിന്റെ പൂർണഉത്തരവാദിത്തം അതാതു പ്രധാനാദ്ധ്യാപകർക്കു മാത്രമായിരിക്കും .


2016 -17 വർഷത്തെ LS S - USS പരീക്ഷയുമായി ബന്ധപ്പെട്ട് എല്ലാ പ്രധാനാദ്ധ്യാപകർക്കും 21 .01 .2017 നു രാവിലെ 10 മണിക്ക് കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വച്ച് ഒരു orientation class സംഘടിപ്പിച്ചിരിക്കുന്നു . പ്രസ്തുത ക്ലാസ്സിൽ എല്ലാ Govt /Aided /Unaided LP/UP/HS പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .


                                                                 എഇഒ കൊല്ലങ്കോട് 

പ്രദനാധ്യാപകരുടെ ശ്രദ്ധയ്ക്ക് HEALTH DATA Quarter I,II,III,IV സമർപ്പിക്കാത്തവർ 24/01/2017 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്.


All Govt/Aided, LP/UP/HS/HSS Headmastes/Principals are strictly directed to attend the HM conference on 20.01.2017, 11.30 am at Nemmara Block Panchayath by Hon. MLA .

 
      Highschool HM's and HSS Principals are directed to prepare a report on " SSLC , പ്ലസ് 2 വിജയശതമാനം ഉയർത്തുന്നതിനായി സ്വീകരിച്ച പ്രവർത്തനങ്ങൾ , SSLC , പ്ലസ് 2 അരക്കൊല്ലപരീക്ഷയുടെ റിസൾട്ട് അവലോകനം '' and submit it on the meeting.

        High School HM's are directed to intimate the above matter to the attached Higher Secondary Principals also.


                                                   AEO Kollengode

കൊല്ലങ്കോട് ഉപജില്ലാതല ജി .വി . രാജ സ്പോർട്സ് സ്കൂൾ സെലക്ഷൻ - ജില്ലാതലത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് - ജി.വി.രാജാ സ്പോര്‍ട്സ് സ്കൂള്‍ തിരുവനന്തപുരം, സ്പോർട്സ് ഡിവിഷൻ കണ്ണുർ എന്നീ സ്കൂളുകളിൽ 2017 -18 അധ്യയന വർഷത്തെ എട്ടാം ക്ലാസ്സിലേക് മലയാളം മീഡിയം പ്രേവേശനം നടത്തുന്നതിനുള്ള റവന്യൂ ജില്ലാ തിരഞ്ഞെടുപ്പ് 17 -01 -2017

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ നടത്തുന്നു. തിരഞ്ഞെടുത്ത കുട്ടികൾ പതിനേഴാം തിയ്യതി പത്തുമണിക്ക് മുമ്പായി ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു .


യോഗ്യത : 2016-17  അധ്യയന വർഷത്തിൽ ഏഴാം ക്ലാസ്സിൽ പടിക്കുന്നവരും, 01 -01 -2017 ൽ പതിനാലു വയസ്സ്  പൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേവേശന പരീക്ഷയിൽ പങ്കെടുക്കാം. പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച യോഗ്യതാസർട്ടിഫിക്കറ്റ്  ഉള്ളവർക്ക് മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

                                                                                   AEO Kollengode

GIRLS                                       BOYS

പ്രൈമറി വിദ്യാലയങ്ങളിലെ ഐ ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിലും പ്രൈമറി SITC മാരെ തെരഞ്ഞെടുക്കണം. . 2017 ജനവരി 13നുള്ളില്‍ തെരഞ്ഞെടുത്ത പ്രൈമറി SITC മാരെ സംബന്ധിച്ച വിവരങ്ങള്‍ ഇതോടൊപ്പമുള്ള ലിങ്കിലൂടെ പ്രൈമറി ഹെഡ് മാസറ്റര്‍മാര്‍ നല്‍കേണ്ടതാണ്.

 
വിവരങ്ങള്‍ ഇതോതൊപ്പമുള്ള ലിങ്കിലൂടെ നല്‍കുകയും വേണം.
https://docs.google.com/forms/d/e/1FAIpQLSflVN2D5Zkggto-4PGMZff6CutKni-7Amgoj00vF1B6O13uxg/viewform

കൊല്ലങ്കോട് ഉപജില്ലാതല ജി .വി . രാജ സ്പോർട്സ് സ്കൂൾ സെലക്ഷൻ - ജില്ലാതലത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് - ജി.വി.രാജാ സ്പോര്‍ട്സ് സ്കൂള്‍ തിരുവനന്തപുരം, സ്പോർട്സ് ഡിവിഷൻ കണ്ണുർ എന്നീ സ്കൂളുകളിൽ 2017 -18 അധ്യയന വർഷത്തെ എട്ടാം ക്ലാസ്സിലേക് മലയാളം മീഡിയം പ്രേവേശനം നടത്തുന്നതിനുള്ള റവന്യൂ ജില്ലാ തിരഞ്ഞെടുപ്പ് 17 -01 -2017 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ നടത്തുന്നു. തിരഞ്ഞെടുത്ത കുട്ടികൾ പതിനേഴാം തിയ്യതി പത്തുമണിക്ക് മുമ്പായി ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു .

     യോഗ്യത : 2016-17  അധ്യയന വർഷത്തിൽ ഏഴാം ക്ലാസ്സിൽ പടിക്കുന്നവരും, 01 -01 -2017 ൽ പതിനാലു വയസ്സ്  പൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേവേശന പരീക്ഷയിൽ പങ്കെടുക്കാം. പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച യോഗ്യതാസർട്ടിഫിക്കറ്റ്  ഉള്ളവർക്ക് മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

GIRLS       BOYS

വിവരാവകാശം - എല്ലാ ഗവണ്മെന്റ് എൽ.പി./ യു.പി പ്രധാനാദ്ധ്യാപകരും 2 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ഉടൻതന്നെ മറുപടി നൽകേണ്ടതാണ്.

ഹരിത കേരളം പദ്ധതി പ്രവർത്തന പുരോഗതി റിപ്പോർട്ട് നിർദ്ദിഷ്ട പ്രൊഫോർമയിൽ 12 .01 .2016 നു തന്നെ ഈ കാര്യാലയത്തിലേക്കു സമർപ്പിക്കേണ്ടതാണ് . സമർപ്പിക്കാ ത്ത സ്കൂളുകളുടെ വിവരങ്ങൾ DDE പാലക്കാടിനെ അറിയിക്കുന്നതാണ് .

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കൽ - ജനുവരി 27 - പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കത്തിലെ നിർദ്ദേശാനുസരണം ജനുവരി 27 നു സ്കൂളിൽ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തി ആയതിന്റെ റിപ്പോർട്ട് ജനുവരി 28 - നു തന്നെ ഈ കാര്യാലയത്തിലേക്കു സമർപ്പിക്കേണ്ടതാണ്.

LP / UP / HS പ്രധാനാധ്യാപകർക്കായുള്ള ഏകദിന പരിശീലനം 16 .01 .2016 നു രാവിലെ 10 മണിക്ക് നെമ്മാറയിലുള്ള കൊല്ലങ്കോട് BRC- ൽ വച്ചു നടത്തുന്നതാണ് . എല്ലാ govt /Aided / Unaided , LP / UP / HS പ്രധാനാധ്യാപകരും നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് .


സ്‌കൂൾവക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസ പരമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്നതിന്റെ സർക്കുലർ.

അദ്ധ്യാപക/ അനദ്ധ്യാപക ജീവനക്കാരുടെ വിവരങ്ങൾ - എല്ലാ സർക്കാർ/ എയ്ഡഡ് / അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ 15 .07 2016 തിയതി പ്രകാരമുള്ള വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 13.01.2017 തിയതിക്ക് ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

കൊല്ലങ്കോട് ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കായി പാലക്കാട് ജില്ലാപഞ്ചായത് പട്ടികവർഗവിദ്യാർത്ഥികൾക്കു നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിർദേശം താഴെ ചേർക്കുന്നു . 1. 15 ഉം അതിനുമുകളിലുള്ള ഡെസ്കോളേഴ്സ് ആയ പട്ടികവർഗവിദ്യാർഥികളുള്ള വിദ്യാലയങ്ങളിൽ പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കേണ്ടതാണ്. 2.ഒരു കുട്ടിക്ക്ഒരു ദിവസം 15 രൂപ നിരക്കിൽ വേണം തുക വിനിയോഗിക്കേണ്ടത്. 3.പി .ടി.എ.യുടെ സഹായത്തോടെ നിയമാനുസൃതമായി പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കേണ്ടതാണ്. മേൽ സൂചിപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പ്രകാരം പദ്ധതിനടപ്പിലാക്കേണ്ടതാണ്. പട്ടികവർഗവിദ്യാർത്ഥികൾക്കു നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതിയിലുൾപ്പെടുത്തിയുട്ടുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് എഇഒ യുടെ അംഗീകാരത്തിനായി (രണ്ടു പകർപ്പ്)ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.തുക സംബന്ധിച്ച വിവരങ്ങളും മറ്റു നിർദേശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.


മാജിക് ഷോ - മദ്യം, മയക്കുമരുന്ന്, കാൻസർ - ബോധവത്കരണം

Pen drive - Art Installation Programe.

അദ്ധ്യാപക / അനദ്ധ്യാപക ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച് .

നോട്ടീസ് 

             മേന്മ സമഗ്ര വിദ്യാഭ്യാസപരിപാടി 

മാന്യരേ,
ജനവരി 4 മുതൽ മേന്മ സമഗ്ര വിദ്യാഭ്യാസപരിപാടി പഞ്ചായത്തുതലം ശില്പശാലകൾ നടക്കുകയാണ്....
ജനപ്രതിനിധികൾ പങ്കെടുക്കുന്ന പ്രസ്തുത പരിപാടിയിലേക്ക് HM,PRINCIPAL,SRG/STAFF,PTA&MPTA PRESIDENTS,MANAGER(AIDED SCHOOLS)എന്നിവരാണ് പങ്കെടുക്കേണ്ടത്...HSS/VHSS ഉണ്ടെങ്കിൽ PTA വൈസ് PRESIDENT, ഒരു HSS/VHSS STAFF പ്രതിനിധിയും പങ്കെടുക്കണം.........

വരുമ്പോൾ സ്കൂൾ മേധാവി ഈ FORMATപൂരിപ്പിച്ചു കൊണ്ട് വരണം....കൂടാതേSDP യും(SCHOOL DEVELOPMENT PLAN) കരുതുക....

എ.ഹാറൂൺമാസ്റ്റർ 
കോ-ഓർഡിനേറ്റർ 
മേന്മ 

ഡ്രോപ്പ് ബോക്സ് സ്ഥാപിക്കുന്നത് സംബന്ധിച്ച്

ഇൻസ്പെയർ അവാർഡ് സ്‌കീം 2016-17 ഓൺലൈൻ നോമിനേഷൻ സമർപ്പിക്കുന്നത് സംബന്ധിച്ച്.

സ്‌കൂൾ ഉച്ചഭക്ഷണ പരിപാടിയിൽ വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് .