പാചകത്തൊഴിലാളികളുടെ വേതനം സംബന്ധിച്ചു്

2016 ജൂൺ 1 മുതലുളള സ്കൂൾ പാചക തൊഴിലാളികളുടെ വേതനം പ്രത്യേകമായി നൽകുന്നതായിരിക്കും . ആയതിനാൽ  കണ്ടിൻജന്റ്   തുകയിൽനിന്നും പാചക തൊഴിലാളികൾക്കുള്ള  വേതനം HM നൽകേണ്ടതില്ല . ജൂൺ മുതൽ ഓഗസ്റ് വരെയുള്ള  കണ്ടിൻജന്റുമായി ബന്ധപ്പെട്ട  തുകയുടെ ചെലവ് സംബന്ധിച്ച  വിവരം NMP യോടൊപ്പം  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .

Text Book Urgent & Important

കൊല്ലങ്കോട് ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിന് കീഴിലുള്ള എല്ലാ വിദ്യാലയങ്ങളിലെയും അധികമുള്ള  പാഠപുസ്തകങ്ങൾ  വട്ടേക്കാട്‌  ജിയുപിഎസ്  സ്കൂളിൽ എത്തിക്കേണ്ടതാണ് . കൂടാതെ  പാഠപുസ്തകം ആവശ്യമുള്ള പ്രധാനാദ്ധ്യാപകർ ഇന്ന് തന്നെ (30/06/16)  വട്ടേക്കാട് ജിയുപിഎസ് സ്കൂളിൽ വന്ന് പാഠപുസ്തകങ്ങൾ സ്വീകരിക്കേണ്ടതാണെന്ന് അറിയിക്കുന്നു . മേൽ വിഷയത്തിൽ വീഴ്ച്ച വരുത്തുന്നപക്ഷം , പൂർണ്ണയുത്തരവാദിത്തം അതാത് പ്രധാനധ്യാപകർക്കായിരിക്കും എന്ന് അറിയിച്ചുകൊള്ളുന്നു .