Attention HMs jila kalolsavam important notice

ജില്ലാ കലോത്സവതത്തിൽ പങ്കെടുക്കുന്ന കുട്ടികളുടെ നമ്പറും മറ്റു വിവരങ്ങളും ജനുവരി ഒന്നാം തിയതി  കൊല്ലംകോട് ഉപജില്ലാ വിദ്യാഭ്യാസ ആഫീസിൽ നിന്നും ലഭിയ്ക്കുന്നതാണ് .ഒന്നാം തിയ്യതി കൺവീനർ ശ്രീ നൂർമുഹമ്മെദ് രാവിലെ പത്തു മണിമുതൽ ഈ ആഫിസിൽ സന്നിഹിതനാകുന്നതാണ്.നൂർമുഹമ്മദിന്റെ ഫോൺ നമ്പരിതാണ് .9446150724 

         

                                   ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ 
ജില്ലാ   കലോത്സവത്തിൽ മത്സരിക്കുന്നതിനായി അപ്പീൽ അനുവദിച്ച kollengode ഉപജില്ലയിലെ മത്സരാർത്ഥികൾ മേലധികാരികൾ മുഖേനയുള്ള ഫോട്ടോ പതിച്ച സാക്ഷ്യപത്രം ജില്ലാ കലോത്സവകലോത്സവ പ്രോഗ്രാം കമ്മിറ്റി മുഖേനെ സമർപ്പിക്കേണ്ടതാണ്.

എല്ലാവർക്കും ഐശ്വര്യത്തിന്റെയും ,സമൃദ്ധിയുടെയും പുതുവത്സരാശംസകൾ നേരുന്നു

2016 -17 വർഷത്തെ യൂണിഫോം വിതരണവുമായി ബന്ധപ്പെട്ടു AIDED School പ്രധാനാദ്ധ്യാപകർ സമർപ്പിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഒന്നുകൂടി അതാതു സ്കൂളുകളുടെ ഇ മെയിൽ മുഖാന്തിരം അയച്ചു നൽകിയ പ്രൊഫോർമയുമായി ഒത്തുനോക്കി എന്തെങ്കിലും വ്യത്യാസം ഉണ്ടെങ്കിൽ നാളെ (24 .12 .2016 ) ഉച്ചക്ക് 12 മണിക്ക് മുൻപായി ഈ കാര്യാലയത്തിൽ ഇ മെയിൽ മുഖാന്തിരമോ നേരിട്ട് തപാലിലോ അറിയിക്കേണ്ടതാണ് . തെറ്റായ വിവരങ്ങൾ ഈ കാര്യാലയത്തിലേക്കു യഥാസമയം അറിയിക്കാത്തതു മൂലം, തുക ബാങ്ക് അക്കൗണ്ടിലേക്കു ക്രെഡിറ്റ് ചെയ്യാതിരുന്നാൽ അതിൻറെ പൂർണ ഉത്തരവാദിത്തം അതാതു പ്രധാനാദ്ധ്യാപകർക്കു മാത്രമായിരിക്കുമെന്നും ഇതിനകം അറിയിക്കുന്നു .


ഉച്ചഭക്ഷണപദ്ധതി ------------കണ്ടിജന്റ് ചാർജ് പാചകത്തൊഴിലാളികളുടെ വേതനം എന്നിവ സംബന്ധിച്ചു ഗവ : ഉത്തരവ് നടപ്പിലാക്കുന്നത്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭ നടത്തുന്ന സുഗമ ഹിന്ദി 2017 , പ്രീ ടെസ്റ്റ് ഹിന്ദി 2016 -17 എന്നീ പരീക്ഷകൾ 21 .01 .2017 നു സ്കൂൾ പഠന പ്രവർത്തനങ്ങൾക്ക് തടസ്സം വരാത്ത വിധം നടത്തുന്നതിനുള്ള അനുമതി .

സ്കൂളുകളിൽ പൊതുപരിപാടികൾ സംഘടിപ്പിക്കുമ്പോൾ ജനപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനായി എല്ലാ പ്രധാനാധ്യാപകർക്കും നിർദ്ദേശം നൽകുന്നു .

JAIN ഫൌണ്ടേഷൻ നിർദ്ദേശങ്ങൾ

സ്കൂളുകളിൽ ASER സർവ്വേ നടത്തുന്നതിനുള്ള അനുവാദം

PD അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടുള്ള സ്പെഷ്യൽ ഫീസ് - മുൻ വർഷങ്ങളിലെ നീക്കിയിരുപ്പ് - വരും വർഷങ്ങളിൽ വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട circular - സർകുലറിലെ നിർദ്ദേശങ്ങൾ കർശനമായും പാലിച്ചുകൊണ്ട്‌ നീക്കിയിരുപ്പുള്ള സ്പെഷ്യൽ ഫീസ് തുക സ്കൂളിന്റെ വികസനത്തിനും കുട്ടികളുടെ പഠന പുരോഗതിക്കും ആവശ്യമായ ചെലവുകൾക്ക് വിനിയോഗിക്കേണ്ടതാണ് .

ജില്ലാ കലോത്സവത്തിൽ പങ്കെടുക്കുവാൻ അർഹതനേടിയ കുട്ടികളുടെ ഫോട്ടോ താഴെ പറയുന്ന ഇ -മെയിൽ അഡ്രസ്സിൽ നാളെ (23.12.2016) 5 മണിക്കകം അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇ -മെയിൽ അഡ്രസ് : prakashe10@gmail.com, കൂടാതെ കുട്ടി പങ്കെടുക്കുന്ന ഇനം, സ്‌കൂളിന്റെ പേര്, കുട്ടിയുടെ വിവരങ്ങൾ എന്നിവയും നൽകേണ്ടതാണ്.


ഹരിത കേരളം- ശുചിത്വ കേരളം

ഡിസംബർ 5 മുതൽ മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങൾ സ്‌കൂളുകളിൽ നടത്തി ആയതിന്റെ റിപ്പോർട്ട് 8/ 12/ 16 നുതന്നെ   E-mail  മുഖേനയോ നേരിട്ടോ  ഈ  ഓഫീസിൽ എത്തിക്കേണ്ടതാണ്.

സർക്കുലർ https://app.box.com/s/lahhl5c3skj9f78vcf7hc0y14c8rc56x

പ്രതിജ്ഞhttps://app.box.com/s/c7rpwp7518q59o61qqe6sermono8qtx7