കൊല്ലങ്കോട് ഉപജില്ലാതല ജി .വി . രാജ സ്പോർട്സ് സ്കൂൾ സെലക്ഷൻ - ജില്ലാതലത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് - ജി.വി.രാജാ സ്പോര്‍ട്സ് സ്കൂള്‍ തിരുവനന്തപുരം, സ്പോർട്സ് ഡിവിഷൻ കണ്ണുർ എന്നീ സ്കൂളുകളിൽ 2017 -18 അധ്യയന വർഷത്തെ എട്ടാം ക്ലാസ്സിലേക് മലയാളം മീഡിയം പ്രേവേശനം നടത്തുന്നതിനുള്ള റവന്യൂ ജില്ലാ തിരഞ്ഞെടുപ്പ് 17 -01 -2017

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ നടത്തുന്നു. തിരഞ്ഞെടുത്ത കുട്ടികൾ പതിനേഴാം തിയ്യതി പത്തുമണിക്ക് മുമ്പായി ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു .


യോഗ്യത : 2016-17  അധ്യയന വർഷത്തിൽ ഏഴാം ക്ലാസ്സിൽ പടിക്കുന്നവരും, 01 -01 -2017 ൽ പതിനാലു വയസ്സ്  പൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേവേശന പരീക്ഷയിൽ പങ്കെടുക്കാം. പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച യോഗ്യതാസർട്ടിഫിക്കറ്റ്  ഉള്ളവർക്ക് മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

                                                                                   AEO Kollengode

GIRLS                                       BOYS

പ്രൈമറി വിദ്യാലയങ്ങളിലെ ഐ ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിലും പ്രൈമറി SITC മാരെ തെരഞ്ഞെടുക്കണം. . 2017 ജനവരി 13നുള്ളില്‍ തെരഞ്ഞെടുത്ത പ്രൈമറി SITC മാരെ സംബന്ധിച്ച വിവരങ്ങള്‍ ഇതോടൊപ്പമുള്ള ലിങ്കിലൂടെ പ്രൈമറി ഹെഡ് മാസറ്റര്‍മാര്‍ നല്‍കേണ്ടതാണ്.

 
വിവരങ്ങള്‍ ഇതോതൊപ്പമുള്ള ലിങ്കിലൂടെ നല്‍കുകയും വേണം.
https://docs.google.com/forms/d/e/1FAIpQLSflVN2D5Zkggto-4PGMZff6CutKni-7Amgoj00vF1B6O13uxg/viewform

കൊല്ലങ്കോട് ഉപജില്ലാതല ജി .വി . രാജ സ്പോർട്സ് സ്കൂൾ സെലക്ഷൻ - ജില്ലാതലത്തിലേക്കു യോഗ്യത നേടിയ വിദ്യാർത്ഥികളുടെ ലിസ്റ്റ് - ജി.വി.രാജാ സ്പോര്‍ട്സ് സ്കൂള്‍ തിരുവനന്തപുരം, സ്പോർട്സ് ഡിവിഷൻ കണ്ണുർ എന്നീ സ്കൂളുകളിൽ 2017 -18 അധ്യയന വർഷത്തെ എട്ടാം ക്ലാസ്സിലേക് മലയാളം മീഡിയം പ്രേവേശനം നടത്തുന്നതിനുള്ള റവന്യൂ ജില്ലാ തിരഞ്ഞെടുപ്പ് 17 -01 -2017 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ നടത്തുന്നു. തിരഞ്ഞെടുത്ത കുട്ടികൾ പതിനേഴാം തിയ്യതി പത്തുമണിക്ക് മുമ്പായി ശ്രീകൃഷ്ണപുരം HSS ഗ്രൗണ്ടിൽ എത്തിച്ചേരണമെന്ന് അറിയിക്കുന്നു .

     യോഗ്യത : 2016-17  അധ്യയന വർഷത്തിൽ ഏഴാം ക്ലാസ്സിൽ പടിക്കുന്നവരും, 01 -01 -2017 ൽ പതിനാലു വയസ്സ്  പൂർത്തിയാകാത്ത ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേവേശന പരീക്ഷയിൽ പങ്കെടുക്കാം. പ്രധാനാധ്യാപകൻ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച യോഗ്യതാസർട്ടിഫിക്കറ്റ്  ഉള്ളവർക്ക് മാത്രമേ സെലക്ഷനിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.

GIRLS       BOYS

വിവരാവകാശം - എല്ലാ ഗവണ്മെന്റ് എൽ.പി./ യു.പി പ്രധാനാദ്ധ്യാപകരും 2 മുതൽ 5 വരെയുള്ള ചോദ്യങ്ങൾക്ക് ഉടൻതന്നെ മറുപടി നൽകേണ്ടതാണ്.

ഹരിത കേരളം പദ്ധതി പ്രവർത്തന പുരോഗതി റിപ്പോർട്ട് നിർദ്ദിഷ്ട പ്രൊഫോർമയിൽ 12 .01 .2016 നു തന്നെ ഈ കാര്യാലയത്തിലേക്കു സമർപ്പിക്കേണ്ടതാണ് . സമർപ്പിക്കാ ത്ത സ്കൂളുകളുടെ വിവരങ്ങൾ DDE പാലക്കാടിനെ അറിയിക്കുന്നതാണ് .

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം കുറിക്കൽ - ജനുവരി 27 - പാലക്കാട് വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ കത്തിലെ നിർദ്ദേശാനുസരണം ജനുവരി 27 നു സ്കൂളിൽ ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ നടത്തി ആയതിന്റെ റിപ്പോർട്ട് ജനുവരി 28 - നു തന്നെ ഈ കാര്യാലയത്തിലേക്കു സമർപ്പിക്കേണ്ടതാണ്.

LP / UP / HS പ്രധാനാധ്യാപകർക്കായുള്ള ഏകദിന പരിശീലനം 16 .01 .2016 നു രാവിലെ 10 മണിക്ക് നെമ്മാറയിലുള്ള കൊല്ലങ്കോട് BRC- ൽ വച്ചു നടത്തുന്നതാണ് . എല്ലാ govt /Aided / Unaided , LP / UP / HS പ്രധാനാധ്യാപകരും നിർബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് .


സ്‌കൂൾവക കെട്ടിടങ്ങളും വസ്തുക്കളും വിദ്യാഭ്യാസ പരമല്ലാത്ത ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല എന്നതിന്റെ സർക്കുലർ.

അദ്ധ്യാപക/ അനദ്ധ്യാപക ജീവനക്കാരുടെ വിവരങ്ങൾ - എല്ലാ സർക്കാർ/ എയ്ഡഡ് / അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ 15 .07 2016 തിയതി പ്രകാരമുള്ള വിവരങ്ങൾ ഇതോടൊപ്പമുള്ള പ്രൊഫോർമയിൽ 13.01.2017 തിയതിക്ക് ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.

കൊല്ലങ്കോട് ഉപജില്ലയിലെ എല്ലാ പ്രധാനാധ്യാപകരുടെയും അറിവിലേക്കായി പാലക്കാട് ജില്ലാപഞ്ചായത് പട്ടികവർഗവിദ്യാർത്ഥികൾക്കു നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതിനുള്ള നിർദേശം താഴെ ചേർക്കുന്നു . 1. 15 ഉം അതിനുമുകളിലുള്ള ഡെസ്കോളേഴ്സ് ആയ പട്ടികവർഗവിദ്യാർഥികളുള്ള വിദ്യാലയങ്ങളിൽ പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കേണ്ടതാണ്. 2.ഒരു കുട്ടിക്ക്ഒരു ദിവസം 15 രൂപ നിരക്കിൽ വേണം തുക വിനിയോഗിക്കേണ്ടത്. 3.പി .ടി.എ.യുടെ സഹായത്തോടെ നിയമാനുസൃതമായി പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കേണ്ടതാണ്. മേൽ സൂചിപ്പിച്ചിട്ടുള്ള നിർദേശങ്ങൾ പ്രകാരം പദ്ധതിനടപ്പിലാക്കേണ്ടതാണ്. പട്ടികവർഗവിദ്യാർത്ഥികൾക്കു നടപ്പിലാക്കുന്ന പ്രഭാതഭക്ഷണം പദ്ധതിയിലുൾപ്പെടുത്തിയുട്ടുള്ള വിദ്യാർത്ഥികളുടെ ലിസ്റ്റ് എഇഒ യുടെ അംഗീകാരത്തിനായി (രണ്ടു പകർപ്പ്)ഈ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.തുക സംബന്ധിച്ച വിവരങ്ങളും മറ്റു നിർദേശങ്ങളും പിന്നീട് അറിയിക്കുന്നതാണ്.